LiveTV

Live

Kerala

എറണാകുളം ജില്ലയിലും ഇന്ന് സ്കൂളുകള്‍ തുറക്കും

നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണ്.

 എറണാകുളം ജില്ലയിലും ഇന്ന് സ്കൂളുകള്‍ തുറക്കും

എറണാകുളം ജില്ലയില്‍ ഒരാള്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ജില്ലയിലെ സ്കൂളുകള്‍ ഇന്ന് തന്നെ തുറക്കും. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലാത്തതിനാലാണ് മുന്‍നിശ്ചയ പ്രകാരം ഇന്ന് തന്നെ സ്കൂള്‍ തുറക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു

എറണാകുളം വടക്കേക്കര സ്വദേശിയായ വിദ്യാര്‍ഥിക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്കിടയില്‍ ചെറിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിപ പൂര്‍ണമായും നിയന്ത്രണ വിധേയമാണെന്നും ആശങ്കയില്ലെന്നുമാണ് ജില്ലാ ഭരണ കൂടത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് മുന്‍ നിശ്ചയ പ്രകാരം സ്കൂളുകള്‍ ഇന്ന് തന്നെ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ വ്യാപകമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. രോഗം വരാതിരിക്കാനും പടരാതിരിക്കാനും എല്ലാ വിധ പ്രതിരോധ നടപടികളും ജില്ലാഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ കലക്ട്രേറ്റില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത്.