LiveTV

Live

Kerala

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു

1 മുതൽ 12 വരെയുളള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്നതാണ് ഇത്തവണത്തെ സവിശേഷത. 

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു.വർണ്ണാഭമായ പ്രവേശനോത്സവ പരിപാടികളാണ് സ്കൂളുകളില്‍ നടന്നത്. ഒരു ലക്ഷത്തി നാല്പത്തി ഏഴായിരം കുട്ടികൾ ഇത്തവണ പുതുതായി പൊതു വിദ്യാലയങ്ങളിൽ എത്തി.

തൃശൂര്‍ പുതുക്കാട് ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഓണം അവധിക്ക് മുൻപായി എയ്ഡഡ് -സർക്കാർ മേഖലയിലെ യു.പി സ്കൂളുകൾ ഹൈ ടെക് ആക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.

1 മുതൽ 12 വരെയുളള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്നുവെന്നതാണ് ഇത്തവണത്തെ അധ്യയന വർഷത്തിന്റെ പ്രത്യേകത.കഴിഞ്ഞ വർഷം പൊതുവിദ്യാലയങ്ങളിൽ എത്തിയവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായിരുന്നു.