LiveTV

Live

Kerala

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കോട്ടയം മെഡിക്കല്‍ കോളജ്

പി.ആര്‍.ഒയ്ക്കും ഡോക്ടര്‍മാര്‍ക്കും ഇടയില്‍ ആശയവിനിമയം ശരിയായ രീതിയില്‍ നടന്നില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പ്രതികരിച്ചു.

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി  കോട്ടയം മെഡിക്കല്‍ കോളജ്

കോട്ടയത്തെ മൂന്ന് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ കോളജ് അധികൃതര്‍. പി.ആര്‍.ഒയ്ക്കും ഡോക്ടര്‍മാര്‍ക്കും ഇടയില്‍ ആശയവിനിമയം ശരിയായ രീതിയില്‍ നടന്നില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പ്രതികരിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജേക്കബ് തോമസുമായി മകള്‍ അടക്കമുളള എത്തിയെങ്കിലും പി.ആര്‍.ഒയോടെ ഇവര്‍ വെന്റിലേറ്റര്‍ സൌകര്യം ഉണ്ടോയെന്ന് മാത്രമാണ് ചോദിച്ചത്. ഇല്ലെന്ന് മറുപടി പറഞ്ഞയുടന്‍ രോഗിയുമായി ഇവര്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോയി എന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. എന്നാല്‍ രോഗിയുടെ കാര്യത്തില്‍ കൃത്യമായ ആശയവിനിമയം ഉണ്ടായില്ല. ഡോക്ടര്‍മാരും നഴ്സുമാരും സംഭവം അറിഞ്ഞ് എത്തിയപ്പോള്‍ രോഗിയുമായി ഇവര്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോയി എന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം.

വെന്റിലേറ്റര്‍ സൌകര്യമില്ലാത്തതിനാലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ രോഗിയെ പ്രവേശിപ്പിക്കാതിരുന്നത് എന്നാണ് ആരോഗ്യമന്ത്രിയും പറയുന്നത്. അതേസമയം മരിച്ച ജേക്കബിന്റെ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.

വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രികള്‍ക്കെതിരെയും അന്വേഷണം നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇവര്‍ക്കെതിരെയും വലിയ പരാതിയാണ് ബന്ധുക്കള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞത്. അതേസമയം മരിച്ച ജേക്കബിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ടീമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്.