LiveTV

Live

Kerala

ശിശുക്ഷേമ സമിതിയില്‍ നിന്ന് 64 കുട്ടികള്‍ സ്കൂളിലേക്ക്

പ്രീ പ്രൈമറിയിലേക്കും ഒന്നാം ക്ലാസിലേക്കുമായിരുന്നു പ്രവേശനം. തിരുവനന്തപുരം കേന്ദ്രത്തില്‍ നിന്നാണ് ഏറ്റവുമധികം കുട്ടികള്‍ സ്കൂളിലേക്ക് എത്തിയത്. 

 ശിശുക്ഷേമ സമിതിയില്‍ നിന്ന് 64 കുട്ടികള്‍ സ്കൂളിലേക്ക്

സംസ്ഥാന ശിശുക്ഷേമസമിതിയിലെ 64 കുരുന്നുകള്‍ ഇന്ന് വിദ്യാലയങ്ങളില്‍ പ്രവേശനം നേടി. പ്രീ പ്രൈമറിയിലേക്കും ഒന്നാം ക്ലാസിലേക്കുമായിരുന്നു പ്രവേശനം. തിരുവനന്തപുരം കേന്ദ്രത്തില്‍ നിന്നാണ് ഏറ്റവുമധികം കുട്ടികള്‍ സ്കൂളിലേക്ക് എത്തിയത്.

യൂണിഫോമും പുത്തന്‍ ബാഗും കുടയുമെല്ലാം കിട്ടിയതിന്‍റെ സന്തോഷമാണ് ഈ കുരുന്നുകള്‍ക്ക്. ശിശുക്ഷേമസമിതിയിലെ അമ്മമാര്‍ രാവിലെ തന്നെ കുട്ടികളെ ഒരുക്കി. ആദ്യമായി സ്കൂളില്‍ പോകുന്നതിന്റെ ആശങ്കയൊന്നും കുട്ടികള്‍ക്കില്ല. മിഠായിയും മറ്റും കിട്ടിയതോടെ സന്തോഷം ഇരട്ടിയായി. വിവിധ ജില്ലകളില്‍ നിന്നായി 64 കുരുന്നുകളാണ് പ്രീ പ്രൈമറിയിലേക്കും ഒന്നാം ക്ലാസിലേക്കുമായി പ്രവേശനം നേടിയത്. തിരുവനന്തപുരത്തെ കേന്ദ്രത്തില്‍നിന്നാണ് ഏറ്റവുമധികം കുട്ടികളുള്ളത്. പതിനെട്ടുപേര്‍. സംസ്ഥാന ശിശുക്ഷേമസമിതിക്ക് അടുത്തുള്ള മോഡല്‍ എല്‍.പി സ്കൂളിലാണ് പഠനം. ഇതാദ്യമായാണ് ഇത്രയധികം കുട്ടികള്‍ ശിശുക്ഷേമ സമിതിയില്‍ നിന്നും പ്രൈമറി തലത്തില്‍ പ്രവേശനം നേടുന്നത്.