LiveTV

Live

Kerala

സിറോ മലബാർ സഭാ ഭൂമിയിടപാടിൽ അഴിമതിയില്ലെന്ന് കെ.സി.ബി.സി

കര്‍ദ്ദിനാളിനെതിരെ വ്യാജ രേഖ സംബന്ധിച്ച് ബാഹ്യസമ്മര്‍ദ്ദമില്ലാതെ അന്വേഷണം നടത്തണം. 

സിറോ മലബാർ സഭാ ഭൂമിയിടപാടിൽ അഴിമതിയില്ലെന്ന് കെ.സി.ബി.സി

സിറോ മലബാർ സഭാ ഭൂമിയിടപാടിൽ അഴിമതിയില്ലെന്ന് കെ.സി.ബി.സിയുടെ സര്‍ക്കുലര്‍. കര്‍ദ്ദിനാളിനെതിരെ വ്യാജ രേഖ സംബന്ധിച്ച് ബാഹ്യസമ്മര്‍ദ്ദമില്ലാതെ അന്വേഷണം നടത്തണം. രേഖകളിലെ കാര്യങ്ങള്‍ വസ്തുതാപരമല്ലെന്നും സിനഡിന് ശേഷം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാരെല്ലാവും പങ്കെടുത്ത കെ.സി.ബി.സിയുടെ വര്‍ഷകാസ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരോക്ഷ പിന്‍തുണ നല്‍കുന്നത്. എണറാകുളം അങ്കമാലി അതിരൂപയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭയ്ക്കുള്ളില്‍ തന്നെ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഭൂമി ഇടപാടില്‍ അഴിമതി ഉണ്ടായിട്ടില്ലെന്ന് പറയുറന്ന കെ.സി.ബി.സി വ്യാജരേഖ വിവാദത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ രേഖകളുടെ ഉള്ളടക്കം സത്യവിരുദ്ധമാണെന്നും കെ. സി.ബി.സി വിലയിരുത്തുന്നു. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കെ.സി.ബി.സിക്ക് വേണ്ടി ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ജൂണ്‍ 9 ന് സര്‍ക്കുലര്‍ കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര കാത്തോലിക്ക സഭകളിലെ ദേവാലയങ്ങളില്‍ വായിക്കാനുമാണ് നിര്‍ദ്ദേശം.