LiveTV

Live

Kerala

ജോസ് കെ മാണി വിഭാഗം പ്രത്യേക യോഗം ചേര്‍ന്നു

സംസ്ഥാന സമിതി വിളിക്കാതെ ജോസഫ് വിഭാഗം മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ജോസ് കെ മാണി വിഭാഗം പാലായില്‍ ചേര്‍ന്നത്.

ജോസ് കെ മാണി വിഭാഗം പ്രത്യേക യോഗം ചേര്‍ന്നു

കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി ജോസ് കെ മാണി വിഭാഗം പ്രത്യേക യോഗം ചേര്‍ന്നു. പി.ജെ ജോസഫിനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തിലുണ്ടായത്. ലയനധാരണകള്‍ ജോസഫ് വിഭാഗം ലംഘിക്കുകയാണ്. ചെയര്‍മാന്‍ സ്ഥാനം ജോസ് കെ മാണിക്ക് തന്നെ നല്‍കണം. സി.എഫ് തോമസിനെ ചെയര്‍മാനായി ഉയര്‍ത്തിക്കാട്ടുന്നത് പി.ജെയുടെ തന്ത്രമാണെന്നും ജോസ് കെ മാണി വിഭാഗം വിലയിരുത്തി.

സംസ്ഥാന സമിതി വിളിക്കാതെ ജോസഫ് വിഭാഗം മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ജോസ് കെ മാണി വിഭാഗം പാലായില്‍ ചേര്‍ന്നത്. ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എട്ട് ജില്ലാ പ്രസിഡന്റുമാരും റോഷി അഗസ്തിന്‍, ജയരാജ് എന്നീ എം.എല്‍.എമാരും തോമസ് ചാഴിക്കാടന്‍ എം.പിയും പങ്കെടുത്തു.

ജോസഫ് വിഭാഗം ലയന ധാരണകള്‍ ലംഘിക്കുകയാണെന്ന വിമര്‍ശം യോഗത്തില്‍ ഉയര്‍ന്നു. സി.എഫ് തോമസിനെ ചെയര്‍മാനായി ഉയര്‍ത്തിക്കാട്ടുന്നത് ജോസ് കെ മാണിയെ ചെയര്‍മാനാക്കാതിരിക്കാനുള്ള തന്ത്രമാണെന്നാണ് ഇവര്‍ പറയുന്നത്. പി.ജെയ്ക്ക് പിന്നില്‍ ജോയ് എബ്രഹാമാണെന്നും വിമര്‍ശനമുണ്ട്. ആയതിനാല്‍ ഉടന്‍ സംസ്ഥാന സമിതി

വിളിക്കണമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യം. അല്ലാത്ത പക്ഷം പാര്‍ലിമെന്ററി പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. യോഗം ചേര്‍ന്നത് വിമത നീക്കമായി കാണാനാകില്ലെന്നാണ് ജോസ് കെ മാണി പറയുന്നത്. അതേസമയം മാണിക്കൊപ്പം നിന്നിരുന്ന തിരുവനന്തപുരം കൊല്ലം ജില്ലാ പ്രസിഡന്റുമാര്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി.