LiveTV

Live

Kerala

കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം: മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

മെഡിക്കൽ കോളജിനെതിരെയും രണ്ട് സ്വകാര്യ ആശുപത്രികൾക്കെതിരെയും ആണ് കേസ്.

കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം: മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മെഡിക്കൽ കോളേജ്, മാതാ, കാരിത്താസ് എന്നീ സ്വകാര്യ ആശുപത്രികൾക്കുമെതിരെയാണ് ഗാന്ധിനഗർ പോലീസ് കേസെടുത്തത്. സംഭവത്തിൽ കോട്ടയം ഡി.വൈ.എസ്.പി വിശദമായ അന്വേഷണം ആരംഭിച്ചു. വീഴ്ചവരുത്തിയ എല്ലാവർക്കും എതിരെ നടപടി എടുക്കണമെന്ന് ജേക്കബ് തോമസിന്റെ മകൾ പറഞ്ഞു. വിവിധ യുവജനസംഘനടകള്‍ മെഡിക്കല്‍ കോളജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പ്രതിഷേധ മാർച്ച് നടത്തി.

മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളായ മാതാ , കാരിത്താസ് എന്നീ ആശുപത്രികളിലും ചികിത്സ നിഷേധിച്ചെന്ന് എന്ന് ജേക്കബ് തോമസിനെ മകൾ അവൾക്ക് പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്. ഐപിസി 304 പ്രകാരമാണ് കേസ് ആയതിനാൽ കോട്ടയം ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. രാവിലെ തന്നെ മൂന്ന് ആശുപത്രികൾ മതി ഡിവൈഎസ്പി തെളിവെടുപ്പ് നടത്തി. അതേസമയം മെഡിക്കൽ കോളേജിലെ ഡോക്ടർ മാരുടെ പി.ആർ.ഒ രോഗിയുടെ കാര്യം പറഞ്ഞില്ല എന്ന് മെഡിക്കൽ കോളേജ് മാനേജ്മെന്റ് നിലപാട് ജേക്കബ് തോമസിനെ മകൾ തള്ളി. വീഴ്ചവരുത്തിയ എല്ലാം ആളുകൾക്കും എതിരെ നടപടി എടുക്കണമെന്നാണ് റെനി മീഡിയവണിനോട് പറഞ്ഞു.

അതേസമയം സംഭവത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ആശുപത്രികളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മെഡിക്കൽ കോളേജിനെതിരെ എ.ഐ.വൈ.എഫ് തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. ബി.ജെ.പി മെഡിക്കൽ കോളേജിൽ മൂടി കെട്ടി പ്രതിഷേധിച്ചു. കാരിത്താസിൽ യുവമോർച്ച നടത്തിയ മാർച്ച് അക്രമാസക്തമായി.