LiveTV

Live

Kerala

പാലാരിവട്ടം പാലം; വീഴ്ച്ച വരുത്തിയ ഭരണാധികാരികളേയും പ്രതി ചേര്‍ക്കാമെന്ന് ജി സുധാകരന്‍

പാലം നിര്‍മ്മിക്കുന്ന കാലത്ത് അധികാരികള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും, കരാറുകാരെയും ഉപകരാറുകാരെയും ഏല്‍പ്പിച്ച് അധികാരികള്‍ മാറി നിന്നു എന്നും മന്ത്രി.

പാലാരിവട്ടം പാലം; വീഴ്ച്ച വരുത്തിയ ഭരണാധികാരികളേയും പ്രതി ചേര്‍ക്കാമെന്ന് ജി സുധാകരന്‍

പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഭരണാധികാരികള്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ പ്രതിചേര്‍ക്കാമെന്ന് മന്ത്രി ജി സുധാകരന്‍. പാലം പൊളിച്ചു നീക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണാത്തില്‍ അടിമുടി അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി. പാലം പൊളിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

പാലം നിര്‍മ്മിക്കുന്ന കാലത്ത് അധികാരികള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും, കരാറുകാരെയും ഉപകരാറുകാരെയും ഏല്‍പ്പിച്ച് അധികാരികള്‍ മാറി നിന്നു എന്നും മന്ത്രി. കഴിഞ്ഞ സര്‍ക്കാര്‍ 75% നിര്‍മ്മാണം നടത്തിയെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം ശരിയല്ലൈന്നും 99% പ്രവൃത്തിയും നടത്തിയത് കഴിഞ്ഞ സര്‍ക്കാര്‍ ആണെന്നും സുധാകരന്‍ പറഞ്ഞു.