LiveTV

Live

Kerala

ബാലഭാസ്‌ക്കറിന്റെ മരണം; വടക്കുംനാഥ ക്ഷേത്രം ജീവനക്കാരുടെ മൊഴിയെടുത്തു

ആരോപണ വിധേയരായ പാലക്കാട് പൂന്തോട്ടം ആയുര്‍വേദാശ്രമം മാനേജിങ് ഡയറക്ടര്‍ ഡോ. പി.എം.എസ് രവീന്ദ്രനാഥ്, ഭാര്യ ലത എന്നിവരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

ബാലഭാസ്‌ക്കറിന്റെ മരണം; വടക്കുംനാഥ ക്ഷേത്രം ജീവനക്കാരുടെ മൊഴിയെടുത്തു

ബാലഭാസ്‌ക്കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തൃശൂരില്‍ വടക്കുംനാഥ ക്ഷേത്രം ജീവനക്കാരുടെ മൊഴിയെടുത്തു. വടക്കുംനാഥ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയാണ് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പെട്ടത്. ഈ സാഹചര്യത്തിലാണ് ക്ഷേത്രം ജീവനക്കാരുടെ മൊഴിയെടുത്തത്.

ആരോപണ വിധേയരായ പാലക്കാട് പൂന്തോട്ടം ആയുര്‍വേദാശ്രമം മാനേജിങ് ഡയറക്ടര്‍ ഡോ. പി.എം.എസ് രവീന്ദ്രനാഥ്, ഭാര്യ ലത എന്നിവരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മരണത്തില്‍ രവീന്ദ്രനും ഭാര്യക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി ബാലഭാസ്‌ക്കറിന്റെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.