LiveTV

Live

Kerala

വി മുരളീധരന് വധഭീഷണി; സെന്‍ട്രെല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയില്‍

തന്റെ ഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മറ്റാരോ ദുരുപയോഗം ചെയ്‌തെന്നാണ് ബാദല്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

വി മുരളീധരന് വധഭീഷണി; സെന്‍ട്രെല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയില്‍

കേന്ദ്ര സഹമന്ത്രി വി മുരളീധരനെ വധിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. സെന്‍ട്രെല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറായ കൊളത്തറ സ്വദേശി ബാദല്‍ മുഹമ്മദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രിയായിരുന്നു ഇയാളുടെ ഫോണില്‍ നിന്നും കമ്മീഷണറുടെ ഫോണിലേക്ക് കോള്‍ വന്നത്. തന്റെ ഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മറ്റാരോ ദുരുപയോഗം ചെയ്‌തെന്നാണ് ബാദല്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതിനു മുമ്പും ഇങ്ങനെ പലര്‍ക്കും ഭീഷണി സന്ദേശം പോയിട്ടുണ്ടെന്നും ഇക്കാര്യം അന്നു തന്നെ പൊലീസിനെ അറിയിച്ചിരുന്നതായും ബാദല്‍ മൊഴി നല്‍കി.