LiveTV

Live

Kerala

പാലക്കാട് ഐ.ഐ.ടി; ഏറ്റെടുക്കാത്ത ഭൂമിയിലെ നിര്‍മ്മാണം സ്ഥലം ഉടമകള്‍ തടഞ്ഞു

കഞ്ചിക്കോട് നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഭൂവുടമകള്‍ തടഞ്ഞത്.

 പാലക്കാട് ഐ.ഐ.ടി; ഏറ്റെടുക്കാത്ത ഭൂമിയിലെ നിര്‍മ്മാണം സ്ഥലം ഉടമകള്‍ തടഞ്ഞു

പാലക്കാട് ഐ.ഐ.ടിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാത്ത സ്ഥലത്ത് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനം ഭൂവുടമകള്‍ തടഞ്ഞു. കഞ്ചിക്കോട് നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഭൂവുടമകള്‍ തടഞ്ഞത്.ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം മാത്രമെ പണി നടത്താന്‍ അനുവദിക്കൂ എന്നാണ് സ്ഥലം ഉടമകളുടെ നിലപാട്.

പാലക്കാട് ഐ.ഐ.ടിക്കായി 510 ഏക്കര്‍ സ്ഥലം ഏറ്റെടുക്കനാണ് തീരുമാനം.ഇതില്‍ നാല്‍പത്തി മൂന്നര ഏക്കര്‍ ഒഴികെ മുഴുവന്‍ സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്ത് ചുറ്റു മതില്‍ നിര്‍മ്മിച്ച് കഴിഞ്ഞു.സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ബാക്കിയുള്ള സ്ഥലത്താണ് മണ്ണെടുത്ത് നിര്‍മ്മാണം തുടങ്ങിയത്. സ്ഥലം ഉടമകള്‍ സംഘടിച്ചെത്തി നിര്‍മ്മാണം തടഞ്ഞു.

ഭൂമി അളക്കുകയോ,വില നിശ്ചയിക്കുകയോ പോലും ചെയ്യാതെയാണ് സ്ഥലത്ത് നിര്‍മ്മാണം തുടങ്ങിയതെന്നാണ് സ്ഥലം ഉടമകളുടെ പരാതി.2015ലെ നോട്ടിഫിക്കേഷന്‍ പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്.10 പേരുടെ ഉടമസ്ഥയിലാണ് നാല്‍പത്തി മൂന്നര ഏക്കര്‍ സ്ഥലം ഉള്ളത്.ഈ സ്ഥലം ഏറ്റെടുക്കാന്‍ വൈകിയാല്‍ ഐ.ഐ.ടിയുടെ നിര്‍മ്മാണവും അനന്തമായി വൈകും.