LiveTV

Live

Kerala

നിപ സ്ഥിരീകരിച്ച വിദ്യാർഥിയുടെ നാട്ടില്‍ മുൻകരുതല്‍ ഊർജിതമാക്കി

വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിൽ ഊർജിതമായ മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളുമാണ് പറവൂർ മേഖലയിൽ നടക്കുന്നത്.

നിപ സ്ഥിരീകരിച്ച വിദ്യാർഥിയുടെ നാട്ടില്‍ മുൻകരുതല്‍ ഊർജിതമാക്കി

നിപ സ്ഥിരീകരിച്ച വിദ്യാർഥിയുടെ നാടായ വടക്കൻ പറവൂരിലെ വടക്കേകരയിലും സമീപ പ്രദേശങ്ങളിലും മുൻകരുതലുകൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. വിദ്യാർഥിയുടെ വീടും പരിസര പ്രദേശവും സൂക്ഷ്മനിരീക്ഷണത്തിലാണ്. എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേക പനി വാർഡ് ആരംഭിച്ചിട്ടുണ്ട്.

വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിൽ ഊർജിതമായ മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളുമാണ് പറവൂർ മേഖലയിൽ നടക്കുന്നത്. വിദ്യാർഥിയുടെ നാടായ വടക്കേക്കരയിലും സമീപ പഞ്ചായത്തുകളിലും ആരോഗ്യ വകുപ്പ് ബോധവത്കരണം പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നിപ രോഗ ലക്ഷണങ്ങളുമായെത്തുന്ന രോഗികളെ പരിചരിക്കുന്നതിനായുള്ള പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പനി ബാധിച്ച് വരുന്നവരെ പരിശോധിക്കാൻ പ്രത്യേക വാർഡും സജ്ജമാക്കിയിട്ടുണ്ട്. നിപ രോഗലക്ഷണവുമായി എത്തുന്നവരെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിലേക്ക് മാറ്റാനുള്ള സംവിധാനങ്ങളും സജ്ജമാണ്.

ആരോഗ്യ പ്രവർത്തകരുടെ സംഘം വീടുകൾ തോറും കയറി ഇന്നലെ ബോധവത്കരണം ആരംഭിച്ചു. നിപ സ്ഥിരീകരിച്ച രോഗിയുമായി 15 മിനിറ്റിലധികം അടുത്തിടപഴകിയവരുടെ വിവരങ്ങൾ ശേഖരിച്ച് ഇവരെ നിരീക്ഷിക്കാൻ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് അസ്വാഭാവികമായി വവ്വാലുകളോ വളർത്തു മൃഗങ്ങളോ ചത്തിട്ടുണ്ടോ എന്ന പരിശോധനകളും തുടങ്ങി.