LiveTV

Live

Kerala

അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ വ്യോമസേന വിമാനത്തിൽ മലയാളിയും

വ്യോമസേന ഉദ്യോഗസ്ഥനായ അനൂപ് കുമാറാണ് കാണാതായ എ എൻ 32 വിമാനത്തിൽ ഉണ്ടായിരുന്നത്

അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ വ്യോമസേന വിമാനത്തിൽ മലയാളിയും

അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ വ്യോമസേന വിമാനത്തിൽ മലയാളിയും. വ്യോമസേന ഉദ്യോഗസ്ഥനായ അനൂപ് കുമാറാണ്(29) കാണാതായ എ എൻ 32 വിമാനത്തിൽ ഉണ്ടായിരുന്നത്. കൊല്ലം അഞ്ചൽ സ്വദേശിയാണ് അനൂപ്. വിമാനത്തിനായുള്ള തെരച്ചിൽ തുടരുകയാണ്. അസമിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള യാത്ര മധ്യേ തിങ്കളാഴ്ചയാണ് വിമാനം കാണാതായത്.

11 വര്‍ഷമായി സൈന്യത്തിലുള്ള അനൂപ് ഒന്നരമാസം മുന്‍പ് നാട്ടിലെത്തിയിരുന്നു. ഭാര്യ വൃന്ദ. ആറുമാസം പ്രായമായ കുട്ടിയുമുണ്ട്. വിമാനം തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങളോ മറ്റു വിവരങ്ങളോ കിട്ടിയിട്ടില്ലെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു.

Also read: അരുണാചല്‍ പ്രദേശില്‍ കാണാതായ വിമാനത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം