LiveTV

Live

Kerala

കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി: നിലപാട് വ്യക്തമാക്കി അടൂര്‍ പ്രകാശ്

ഗ്രൂപ്പിനും സമുദായ പരിഗണനക്കുമപ്പുറം വിജയ സാധ്യതയുള്ളയാളാണ് സ്ഥാനാർഥിയാവേണ്ടതെന്ന് അടൂര്‍ പ്രകാശ്

കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി: നിലപാട് വ്യക്തമാക്കി അടൂര്‍ പ്രകാശ്

ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായിരിക്കെ കോന്നി മണ്ഡലത്തിലെ സ്ഥാനാർഥിയെപ്പറ്റിയുള്ള സൂചന നൽകി അടൂർ പ്രകാശ് എം.പി. ഗ്രൂപ്പിനും സമുദായ പരിഗണനക്കുമപ്പുറം വിജയ സാധ്യതയുള്ളയാളാണ് സ്ഥാനാർഥിയാവേണ്ടത്. ഇക്കാര്യങ്ങൾ കണക്കിലെടുത്താകും പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയെന്നും അടൂർ പ്രകാശ് പറഞ്ഞു.

കോന്നിയിലെ യു.ഡി.എഫ് സ്ഥാനാർഥിയെ ചൊല്ലി പലവിധ ചർച്ചകൾ നടക്കുമ്പോഴാണ് അടൂർ പ്രകാശിന്‍റെ പ്രതികരണം. ജാതി മത സമവാക്യങ്ങൾക്കപ്പുറം വിജയ സാധ്യതയുള്ളയാൾ മത്സരിക്കണം. ഇക്കാര്യത്തിൽ തന്‍റെ നിലപാട് പാർട്ടിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

എൽ.ഡി.എഫ് കുത്തക മണ്ഡലമായ കോന്നി 1996ൽ പിടിച്ചെടുക്കുകയായിരുന്നു അടൂർ പ്രകാശ്. പിന്നീട് ഇതുവരെ കോൺഗ്രസ് മണ്ഡലം കൈവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ അടൂർ പ്രകാശിന്‍റെ നിർദ്ദേശം കൂടി പരിഗണിച്ചായിരിക്കും പാർട്ടി സ്ഥാനാർഥിയെ നിശ്ചിയിക്കുക. പ്രചാരണത്തിൽ ഉൾപ്പടെ അദ്ദേഹത്തിന്‍റെ സാന്നിധ്യവും പാർട്ടിക്ക് ഗുണകരമാവും. പ്രമാടം പഞ്ചായത്ത് പ്രസിഡൻറും അടൂർ പ്രകാശിന്‍റെ വിശ്വസ്തനുമായ റോബിൻ പീറ്ററിന്‍റെ പേരിനാണ് പ്രഥമ പരിഗണന. സമുദായ സമവാക്യങ്ങൾ ഗതി നിർണ്ണയിച്ചാൽ ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബുവിനെയും സ്ഥാനാർഥിയായി പരിഗണിച്ചേക്കാം.