LiveTV

Live

Kerala

നിപ വ്യാജപ്രചാരണം: രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

വ്യാജ പ്രചാരണം നടത്തുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ

നിപ വ്യാജപ്രചാരണം: രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിപ ബാധ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തിയ സംഭവത്തിൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചി സിറ്റി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാജ പ്രചാരണം നടത്തുന്നവരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.

ഇന്നത്തെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ വിശദീകരിച്ചു. ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലുള്ളരെ നാല് പേർക്ക് പനി ഉണ്ടായി. ഇതുവരെ കളമശേരിയിൽ അഞ്ച് പേരെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കായി നാളെ അയക്കും.

കോൺടാക്ട് ട്രെയിസിംഗ്, മെഡിസിൻ, ഐസലേഷൻ, ട്രെയിനിംഗ് തുടങ്ങിയ കാര്യങ്ങളിലാണ് ഇന്ന് പ്രവർത്തനങ്ങൾ നടന്നത്. നിപ സംബന്ധിച്ച സംശയങ്ങൾ ഉന്നയിച്ച് 110 കോളുകളാണ് ഇതുവരെ കൺട്രോൾ റൂമിന് ലഭിച്ചത്. ഭയപ്പെടാനില്ലെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് മന്ത്രി അറിയിച്ചു.