LiveTV

Live

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപാ കാലത്തെ താത്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നതിനെതിരെ സമരം ശക്തമാകുന്നു

സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എം. കെ രാഘവന്‍ എം.പി ഉപവാസ സമരം നടത്തും.

 കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപാ കാലത്തെ താത്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നതിനെതിരെ സമരം ശക്തമാകുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ നിപാ കാലത്തുള്‍പ്പെടെ താത്കാലിക ജീവനക്കാരായിരുന്നയാളുകളെ പിരിച്ചു വിടുന്നതിനെതിരെ സമരം ശക്തമാകുന്നു.സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എം. കെ രാഘവന്‍ എം.പി ഉപവാസ സമരം നടത്തും.ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ശക്തമായ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

നിപാ കാലഘട്ടത്തിലുള്‍പ്പെടെ വര്‍ഷങ്ങളോളം താത്കാലിക ജീവനക്കാരായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചവരാണിവര്‍. അഞ്ചു മാസം മുമ്പാണ് ഇവരെ പിരിച്ചുവിട്ടുകൊണ്ട് നോട്ടീസ് നല്‍കിയത്.പല തവണ ഇതിനെതിരായി സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല.അനുകൂല ഉത്തരവ് നേടുന്നത് വരെ സമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം.സമരപ്പന്തല്‍ സന്ദര്‍ശിച്ച എം.കെ രാഘവന്‍ എം.പി ജീവനക്കാര്‍ക്ക് പിന്തുണയറിച്ചു.സമരത്തിന് ഐക്യദാര്‍ഢ്യവുമായ ഏകദിന ഉപവാസ സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലില്‍ എത്തുന്നുണ്ട്.എന്നാല്‍ ഇവരോട് കടപ്പാടുണ്ടെങ്കിലും നിയമപ്രകാരം ഇവരെ സ്ഥിരപ്പെടുത്താന് സാധിക്കില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.