LiveTV

Live

Kerala

നിപ: യു.എന്‍ സംഘത്തെ അയക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന് എം.പിമാർ

എം.പിമാരായ ഹൈബി ഈഡൻ, രമ്യ ഹരിദാസ് എന്നിവരാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടത്

നിപ: യു.എന്‍ സംഘത്തെ അയക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന് എം.പിമാർ

നിപയെക്കുറിച്ച് പഠിക്കാൻ ഐക്യരാഷ്ട്രസഭാ വിദഗ്ധ സംഘത്തെ അയക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധൻ ഉറപ്പു നൽകിയതായി കേരളത്തിലെ കോൺഗ്രസ്‌ എം.പിമാർ. ഇക്കാര്യം ആവശ്യപ്പെട്ട് എം.പിമാരായ ഹൈബി ഈഡൻ, രമ്യ ഹരിദാസ് എന്നിവർ മന്ത്രിയെ കണ്ടു.

പ്രാഥമിക പരിശോധന കിറ്റുകൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ലഭ്യമാക്കണമെന്നും നിപ നിയന്ത്രണ ലബോറട്ടറി കേരളത്തിൽ സ്ഥാപിക്കണമെന്നും എം.പിമാർ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഹൈബി ഈഡനും രമ്യ ഹരിദാസിനും പുറമെ എം.പിമാരായ ടി.എൻ പ്രതാപൻ, ബെന്നി ബെഹനാൻ എന്നിവരും നിവേദനത്തിൽ ഒപ്പിട്ടിരുന്നു.