LiveTV

Live

Kerala

നിപ പ്രതിരോധ നടപടികള്‍ വേഗത്തിലാക്കി ആരോഗ്യ വകുപ്പ്

മെഡിക്കല്‍ ‍കോളജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. ആരോഗ്യമന്ത്രിയും എറണാകുളത്തേക്ക് തിരിച്ചു.

നിപ പ്രതിരോധ നടപടികള്‍ വേഗത്തിലാക്കി ആരോഗ്യ വകുപ്പ്

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം പുറത്തുവന്നതോടെ നിപ പ്രതിരോധ നടപടികള്‍ വേഗത്തിലാക്കി ആരോഗ്യവകുപ്പ്. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. മെഡിക്കല്‍ ‍കോളജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. ആരോഗ്യമന്ത്രിയും എറണാകുളത്തേക്ക് തിരിച്ചു.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം സര്‍ക്കാര്‍ പുറത്തുവിട്ടില്ലെങ്കില്‍ ജാഗ്രതാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രാവിലെ ആരോഗ്യമന്ത്രിയുടെ വീട്ടില്‍ പ്രത്യേക യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് ഡയറക്ടറും മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ചിക്തിസയില്‍ കഴിയുന്ന യുവാവുമായി ബന്ധപ്പെട്ടവരെ നീരക്ഷിക്കാനും എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ജാഗ്രതാ നടപടികള‍് സ്വീകരിക്കാനും നിര്‍ദേശം നല്‍കി. സെക്രട്ടറിയേറ്റിലെത്തിയ ആരോഗ്യമന്ത്രി ഇതുവരെ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി മന്ത്രി കൊച്ചിയിലേക്ക് തിരിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച ഏകോപന നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.