LiveTV

Live

Kerala

നിപയുമായി സാദൃശ്യമുള്ള വൈറസിനെ കണ്ടെത്തി; ഔദ്യോഗിക സ്ഥിരീകരണം പുനെ ലാബിലെ ഫലം വന്ന ശേഷമെന്ന് മന്ത്രി 

ആലപ്പുഴയില്‍ നിന്നും മണിപ്പാലില്‍ നിന്നുമുള്ള റിപ്പോര്‍ട്ട് പുനെയിലേക്ക് അയച്ചു.

നിപയുമായി സാദൃശ്യമുള്ള വൈറസിനെ കണ്ടെത്തി; ഔദ്യോഗിക സ്ഥിരീകരണം പുനെ ലാബിലെ ഫലം വന്ന ശേഷമെന്ന് മന്ത്രി 

എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാവില്‍ നിപയുമായി സാദൃശ്യമുള്ള വൈറസ് കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആലപ്പുഴയില്‍ നിന്നും മണിപ്പാലില്‍ നിന്നുമുള്ള റിപ്പോര്‍ട്ട് പുനെയിലേക്ക് അയച്ചു. രണ്ട് മണിക്കൂറിനകം ഇവിടെ നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കും. നിപയാണെങ്കില്‍ കോഴിക്കോടിന്‍റെ അനുഭവം വെച്ച് നേരിടാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 86 പേര്‍ നിരീക്ഷണത്തിലാണ്. കേന്ദ്രമന്ത്രി ഫോണില്‍ വിളിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. കൂടുതല്‍ കേസ് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ എറണാകുളത്ത് പറഞ്ഞു.