LiveTV

Live

Kerala

ഇല്ലാത്ത കാന്‍സറിന് കീമോ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിലപാട് ഇങ്ങനെ...

ഡോക്ടർമാരുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്നാണ് കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നിലപാട്.

ഇല്ലാത്ത കാന്‍സറിന് കീമോ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിലപാട് ഇങ്ങനെ...

കാൻസർ സ്ഥിരീകരിക്കുന്നതിന് മുമ്പ് കോട്ടയം മെഡിക്കൽ കോളജിൽ യുവതിക്ക് കീമോതെറാപ്പി നൽകിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. കമ്മീഷൻ ചെയർമാൻ ആന്റണി ഡോമിനിക്ക് കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. രജനിക്ക് തുടർചികിത്സ ഉറപ്പുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

സ്വകാര്യ ലാബിന്റെ തെറ്റായ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് കുടശ്ശനാട് സ്വദേശിനി രജനിയെ കോട്ടയം മെഡിക്കൽ കോളജിൽ കീമോ തെറാപ്പിക്ക് വിധേയയാക്കിയത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ മനുഷ്യവകാശ കമ്മീഷൻ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അടിയന്തരമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് അടിയന്തര വിശദീകരണം നൽണമെന്നും കമ്മീഷൻ അവശ്യപ്പെട്ടു. രജനിയെ ഫോണിൽ വിളിച്ച ആരോഗ്യ മന്ത്രി തുടർ ചികിത്സ ആവശ്യമെങ്കിൽ സർക്കാർ സൗജന്യമായി നൽകുമെന്ന് അറിയിക്കുകയും ചെയ്തു.

Also read: ഇല്ലാത്ത കാന്‍സറിന് കീമോ; ദുരിതം പേറി യുവതി

ഡോക്ടർമാരുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്നാണ് കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നിലപാട്. മെഡിക്കൽ കോളജിൽ നിന്നും വിരമിച്ച മുതിർന്ന ഡോക്ടറാണ് സ്വകാര്യ ലാബിൽ പരിശോധന നടത്തിയത് എന്നാണ് സൂചന. അതിനിടെ സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാർച്ച് നടത്തി.