LiveTV

Live

Kerala

ജാതി മാറി വിവാഹം; യുവതിയുടെ മൊഴി രേഖപ്പെടുത്തി

ഭർത്താവ് ഷാജിയുടെ പരാതിയില്‍ മണ്ണാർക്കാട് എസ്.സി/ എസ്.ടി കോടതിയിലാണ് യുവതിയെ ഹാജരാക്കിയത്. 

 ജാതി മാറി വിവാഹം; യുവതിയുടെ മൊഴി രേഖപ്പെടുത്തി

പാലക്കാട് തൃത്താലയിൽ ദലിത് യുവാവിനെ വിവാഹം ചെയ്തതിന് യുവതിയെ വീട്ടു തടങ്കലിലാക്കിയെന്ന പരാതിയില്‍ മജിസ്ട്രേറ്റ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭർത്താവ് ഷാജിയുടെ പരാതിയില്‍ മണ്ണാർക്കാട് എസ്.സി/ എസ്.ടി കോടതിയിലാണ് യുവതിയെ ഹാജരാക്കിയത്. പരാതി പൊലീസ് ഗൌരവത്തിലെടുത്തില്ലെന്ന് ഷാജി മീഡിയവണിനോട് പറഞ്ഞു.

തന്റെ ഭാര്യയെ രക്ഷിതാക്കൾ ബലം പ്രയോഗിച്ച് കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെ പരതൂർ സ്വദേശി ഷാജിയുടെ പരാതി.സംഭവത്തിൽ ഇടപെട്ട വനിത കമ്മീഷൻ യുവതിയെ ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകി.10 മണിക്ക് ഷൊർണൂർ ഡി.വൈ.എസ്.പിയുടെ ഓഫീസിൽ യുവതിയും രക്ഷിതാക്കളും എത്തി. തന്നെ തടവിൽ പാർപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി പറഞ്ഞതായി വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു.

തുടർന്ന് മണാർക്കാട് എസ്.സി/ എസ്.ടി കോടതിയിൽ യുവതിയെ ഹാജറാക്കി. യുവതിയിൽ നിന്നും മജിസ്ട്രേറ്റ് രഹസ്യമൊഴി എടുത്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.