LiveTV

Live

Kerala

കെവിനെ പുഴയില്‍ മുക്കിക്കൊന്നതാണെന്ന് മൊഴി

ചാലിയേക്കരയിലെ പുഴയില്‍ കെവിന്റെ അരപൊക്കം വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. ഈ വെള്ളത്തില്‍ ബോധമുള്ളയൊരാള്‍ മുങ്ങി മരിക്കില്ല എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.

കെവിനെ പുഴയില്‍ മുക്കിക്കൊന്നതാണെന്ന് മൊഴി

കെവിനെ പുഴയില്‍ മുക്കികൊന്നതാണെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി. പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ രണ്ട് പൊലീസ് സര്‍ജന്‍മാരും മെഡിക്കല്‍ ബോര്‍ഡ് മേധാവിയുമാണ് മൊഴി നല്‍കിയത്. അപകട മരണം, ആത്മഹത്യ എന്നീ സാധ്യതകളും ഫോറന്‍സിക് വിദഗ്ധര്‍ തള്ളിക്കളഞ്ഞു. മുങ്ങുന്പോള്‍ കെവിന് ബോധം ഉണ്ടായിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധര്‍ മൊഴി നല്‍കി.

ചാലിയേക്കരയിലെ പുഴയില്‍ കെവിന്റെ അരപൊക്കം വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. ഈ വെള്ളത്തില്‍ ബോധമുള്ളയൊരാള്‍ മുങ്ങി മരിക്കില്ല എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. കൂടാതെ റോഡില്‍ നിന്നും 23 മീറ്ററോളം അകലെയാണ് ചാലിയേക്കര പുഴ. ആയതിനാല്‍ പുഴയിലേക്ക് നേരിട്ട് വീഴാനുള്ള സാധ്യതകളും ഇവര്‍ തളളി കളയുന്നു. ശ്വാസകോശത്തില്‍ നിന്നും കണ്ടെത്തിയ വെള്ളത്തിന്റെറെ അളവ് കൂടി പരിഗണിക്കുമ്പോള്‍ കെവിനെ മുക്കി കൊന്നതാകാം എന്നാണ് മെഡിക്കല്‍ ബോര്‍ഡ് മേധാവി ഡോക്ടര്‍ ശശികല മൊഴി നല്‍കിയത്.

മുങ്ങി മരണമായിരുന്നുവെന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്‍മാര്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. മുങ്ങി മരിക്കുബോള്‍ ശ്വാസകോശത്തിന്റെ രണ്ട് അറകളിലുമായി 170, 150 മില്ലി ലിറ്റര്‍ വെള്ളമുണ്ടായിരുന്നു. മുങ്ങുമ്പോള്‍ കെവിന് ബോധമുണ്ടായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതായി ഡോക്ടര്‍ രാജീവും ഡോക്ടര്‍ സന്തോഷും മൊഴി നല്‍കി. പ്രതികള്‍ കെവിനെ ഓടിച്ച് പുഴയില്‍ ചാടിച്ച് കൊന്നു എന്ന കുറ്റപത്രം ശരിവെക്കുന്നതാണ് ഫോറന്‍സിക്ക് വിദഗ്ധരുടെ ഈ മൊഴികള്‍.