LiveTV

Live

Kerala

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

നാളെ പെരുന്നാള്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി അറിയിച്ചു.

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

വ്രതശുദ്ധിയുടെ പുണ്യത്തില്‍ വിശ്വാസികള്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി കാണാത്തതിനാല്‍ ചൊവ്വാഴ്ച റമദാന്‍ 30 പൂര്‍ത്തീകരിച്ച് ബുധനാഴ്ചയാണ് സംസ്ഥാനത്ത് പെരുന്നാള്‍.

നാളെ പെരുന്നാള്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും ഹിലാല്‍ കമ്മറ്റിയും പെരുന്നാള്‍ ബുധനാഴ്ചയെന്ന് സ്ഥിരീകരിച്ചു.

റമദാന്‍ വ്രതത്തിന്റെ പരിസമാപ്തിയാണ് ഈദ് ആഘോഷം. പെരുന്നാള്‍ ദിനത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്നാണ് സ്രഷ്ടാവിന്റെ നിശ്ചയം. അതിനാല്‍ ഈദ് നമസ്കാരത്തിന് മുമ്പായി ഓരോ വിശ്വാസിയും ഫിത്റ് സകാത് നല്‍കും. മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കും.

പകല്‍ മുഴുവന്‍ അന്നപാനീയം ഉപേക്ഷിച്ച് രാത്രി ദീര്‍ഘമായ തറാവിഹ് നമസ്കാരം നടത്തി പൂര്‍ണ്ണമായും ദൈവത്തിലേക്ക് മടങ്ങിയ 30 നോമ്പ് ദിവസങ്ങള്‍ക്ക് ശേഷമാണ് വിശ്വാസികള്‍ക്ക് പെരുന്നാള്‍ വിരുന്നെത്തിയത്. പരസ്പരം പെരുന്നാൾ ആശംസിച്ചും കുടുംബബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിച്ചുമാണ് ഈദ് ആഘോഷം.