LiveTV

Live

Kerala

നിപ; കോഴിക്കോട് നിന്നുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം എറണാകുളത്തേക്ക് പുറപ്പെട്ടു

കോഴിക്കോട്ടെ നിപ നോഡല്‍ ഓഫീസറായിരുന്ന ഡോ. ചാന്ദ്നി സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളത്തെത്തുക. 

നിപ; കോഴിക്കോട് നിന്നുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം എറണാകുളത്തേക്ക് പുറപ്പെട്ടു

എറണാകുളത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാന്‍ കോഴിക്കോട് നിന്നുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം എറണാകുളത്തേക്ക് പുറപ്പെട്ടു. . കോഴിക്കോട്ടെ നിപ നോഡല്‍ ഓഫീസറായിരുന്ന ഡോ. ചാന്ദ്നി സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളത്തെത്തുക.

നിപ ബാധിച്ചവരെ ചികിത്സിക്കുകയും മെഡിക്കല്‍ കോളേജില്‍ നടപടിക്രമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയും ചെയ്ത ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ തവണ നോഡല്‍ ഓഫീസറായിരുന്ന ചാന്ദ്നി സജീവന്‍, ഡോ. ഷീല മാത്യു, ഡോ. മിനി എന്നിവരും പകര്‍ച്ചവ്യാധി നിയന്ത്രണ യൂണിറ്റില്‍ പ്രവര്‍ത്തിച്ച ശോഭന, ഷീന എന്നീ നഴ്സുമാരുമാണ് എറണാകുളത്തെത്തുക. നിപ കാലയളവില്‍ ആശുപത്രികളില്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍, ചികിത്സ രീതികള്‍ , പിപി കിറ്റ് ഉപയോഗിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങളില്‍ സംഘം മാര്‍ഗ്ഗ നിര്‍ദ്ദേശം ഈ നല്കും.

ഇതിനൊപ്പം തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ചെത്തുന്നവരെ ചികിത്സിക്കാന്‍ പ്രത്യേക സംവിധാനം ആരംഭിക്കും. ഐസൊലേഷന്‍ വാര്‍ഡുകളും ക്രമീകരിച്ചതായി ഡോ.വി.ആര്‍ രാജേന്ദ്രന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ എറണാകുളത്തേക്ക് രണ്ടാമതൊരു സംഘത്തെ കൂടി അയയ്ക്കാന്‍ മെഡിക്കല്‍ കോളേജ് സജ്ജമാണെന്നും പ്രിന്‍സിപ്പല്‍ വി.ആര്‍ രാജേന്ദ്രന്‍ പറഞ്ഞു