LiveTV

Live

Kerala

പാനായിക്കുളം കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമോപദേശം തേടി

എന്‍.ഐ.എക്ക് രാജ്യദ്രോഹകുറ്റം തെളിയിക്കാനാവശ്യമായ തെളിവുകള്‍ കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

പാനായിക്കുളം കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമോപദേശം തേടി

പാനായിക്കുളം കേസില്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമോപദേശം തേടി. നിയമ മന്ത്രാലയത്തിന്റേയും അറ്റോര്‍ണി ജനറലിന്റെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആഭ്യന്തര മന്ത്രാലയം അപ്പീല്‍ നല്‍കുക.

എന്‍.ഐ.എക്ക് രാജ്യദ്രോഹകുറ്റം തെളിയിക്കാനാവശ്യമായ തെളിവുകള്‍ കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി വിധി വന്ന് രണ്ട് മാസത്തിന് ശേഷമാണ് നിലവില്‍ ആഭ്യന്തമന്ത്രാലയം തുടര്‍നീക്കത്തിനൊരുങ്ങുന്നത്. മോദി രണ്ടാം സര്‍ക്കാര്‍ അധികാരത്തിലേറുകയും ആഭ്യന്തരമന്ത്രിയായി അമിത് ഷാ ചുമതലയേറ്റെടുക്കുകയും ചെയ്തശേഷം നടന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ആലോചന ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന നിലപാടാണ് ആഭ്യന്തരമന്ത്രാലയത്തിനുള്ളത്. തുടര്‍നീക്കത്തിനായി നിയമമന്ത്രാലത്തിന്റെയും അറ്റോണി ജനറലിന്റെയും നിയമോപദേശത്തിനായി കാത്തിരിക്കുകയാണ് ആഭ്യന്തമന്ത്രാലയം. 2006 ലെ സ്വാതന്ത്ര്യദിനത്തില്‍ ആലുവ പാനായികുളത്തെ ഹാപ്പി ഓഡിറ്റോറിയത്തില്‍ നിരോധിത സംഘടനയായ സിമിയുടെ രഹസ്യ ക്യാന്പ് സംഘടിപ്പിച്ചു എന്നാണ് കേസ്.