LiveTV

Live

Kerala

ആലപ്പുഴ കടല്‍ക്ഷോഭം രൂക്ഷം; ഭീതിയോടെ തീരദേശ മേഖല

ശക്തമായ കടൽഭിത്തി ഇല്ലാത്തതാണ് തീരം കടലെടുക്കാൻ കാരണമെന്ന് തീരവാസികൾ ആരോപിക്കുന്നു

ആലപ്പുഴ കടല്‍ക്ഷോഭം രൂക്ഷം; ഭീതിയോടെ  തീരദേശ മേഖല

കടൽക്ഷോഭം രൂക്ഷമായ ആലപ്പുഴയിൽ ഭീതിയോടെ തീരദേശ ജനത. നിരവധി വീടുകള്‍ ഈ പ്രദേശത്ത് അപകട ഭീഷണിയിലാണ്. ശക്തമായ കടൽഭിത്തി ഇല്ലാത്തതാണ് തീരം കടലെടുക്കാൻ കാരണമെന്ന് തീരവാസികൾ ആരോപിക്കുന്നു.

ആർത്തലച്ചെത്തിയ തിരമാലകളെ തടഞ്ഞു നിർത്താൻ കടൽ ഭിത്തിയും പുലിമുട്ടും ഇത്തവണയും ഉണ്ടായിരുന്നില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 1, 15, 16, 17 എന്നീ നാലു വാർഡുകളിലെ ഇരുന്നൂറിൽ അധികം വരുന്ന കുടുംബങ്ങൾ ഇന്ന് ആശങ്കയുടെ തീരത്താണ്.

80 കോടിയിൽ അധികം ചെലവഴിച്ച് നിർമ്മിച്ച നൂതന കടൽഭിത്തി നിർമ്മിച്ചെങ്കിലും അതും ഫലവത്തായില്ല. കടൽ കലിതുള്ളുന്ന സമയം ആകുന്നതേയുള്ളു. ആദ്യമായി കടൽ കയറിയപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ വരും ദിവസങ്ങളിൽ സ്ഥിതി ഏറെ മോശമാകുമെന്നതിൽ സംശയമില്ല.