LiveTV

Live

Kerala

എ.പി അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പാര്‍ട്ടിയുടെ പൊതുവികാരത്തിനെതിരായ പ്രസ്താവന നടത്തിയതിനാണ് നടപടി. 

 എ.പി അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

മോദി സ്തുതി നടത്തിയ മുന്‍ എം.പി, എ.പി അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി. പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും കെ.പി.സി.സിയുടെ നോട്ടീസിന് പരിഹാസപൂര്‍വം മറുപടി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടി നടപടി വേദനിപ്പിച്ചെന്നും തന്റെ നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും അബ്ദുല്ലക്കുട്ടി പ്രതികരിച്ചു.

നരേന്ദ്ര മോദിയുടെ മഹാവിജയത്തെക്കുറിച്ച് എന്ന് തുടങ്ങുന്ന വിവാദ ഫെയ്സ്ബുക്ക് പോസ്റ്റാണ് പുറത്താക്കലിലേക്ക് നയിച്ച നടപടികള്‍ക്ക് തുടക്കം. മോദി സ്തുതി പോസ്റ്റ് വിവാദമായതോടെ കെ.പി.സി.സി വിശദീകരണം ചോദിച്ചു. മോദിയെക്കാള്‍ മഹാത്മാ ഗാന്ധിയെയാണ് താന്‍ വാഴ്ത്തിയതെന്ന വിശദീകരണമാണ് അബ്ദുല്ലക്കുട്ടി നല്‍കിയത്. തെര‍ഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ആഴം അറിയാന്‍ ബി.ജെ.പിയുടെ വിജയത്തിന്റെ ഉയരം മനസിലാക്കണമെന്നും മറുപടി കത്തിലുണ്ട്. പരിഹാസപൂര്‍വമാണ് അബ്ദുല്ലക്കുട്ടിയുടെ മറുപടിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തിയത്.

കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. ബി.ജെ.പിയിലേക്കുള്ള പോക്കിന്റെ സൂചനയാണ് അബ്ദുല്ലക്കുട്ടിയുടെ നടപടികളെന്നാണ് പാര്‍ട്ടി കരുതുന്നത്. പുറത്താക്കല്‍ നടപടിക്ക് ശേഷവും അബ്ദുല്ലക്കുട്ടി നിലപാട് ആവര്‍ത്തിച്ചു. മോദി സ്തുതിപാഠകര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. യാഥാര്‍ഥ്യം തുറന്നുപറയുന്നവരെ പുറത്താക്കുന്നതിലൂടെ ഒട്ടകപക്ഷിയുടെ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

‘അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നത്’; ആഞ്ഞടിച്ച് വി.എം സുധീരന്‍
Also Read

‘അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നത്’; ആഞ്ഞടിച്ച് വി.എം സുധീരന്‍

മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് എ.പി അബ്ദുള്ളക്കുട്ടി; കെ.പി.സി.സി വിശദീകരണം തേടും
Also Read

മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് എ.പി അബ്ദുള്ളക്കുട്ടി; കെ.പി.സി.സി വിശദീകരണം തേടും