LiveTV

Live

Kerala

തര്‍ക്കം മുറുകുന്നു; പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്‍ ജോസ് കെ മാണി വിഭാഗം പങ്കെടുക്കില്ല 

ചെയർമാനെ തീരുമാനിക്കാതെ യോഗം അനുവദിക്കാനാകില്ലെന്ന് ജോസ് കെ മാണി വിഭാഗം അറിയിച്ചു .

തര്‍ക്കം മുറുകുന്നു; പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്‍ ജോസ് കെ മാണി വിഭാഗം പങ്കെടുക്കില്ല 

കേരള കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ ജോസ് കെ മാണി വിഭാഗം പങ്കെടുക്കില്ല. ചെയർമാനെ തീരുമാനിക്കാതെ യോഗം അനുവദിക്കാനാകില്ലെന്ന് ജോസ് കെ മാണി വിഭാഗം അറിയിച്ചു . ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് തീരുമാനം.

സി.എഫ് തോമസിന് ചെയർമാൻ സ്ഥാനവും പി.ജെ ജോസഫിന് ലീഡർ സ്ഥാനവും ജോസ് കെ മാണിക്ക് വർക്കിങ് ചെയർമാൻ സ്ഥാനവും നല്‍കി സമവായ സാധ്യതകള്‍ സജീവമായിരുന്നെങ്കിലും ഇത് അംഗീകരിക്കാൻ ഇരു വിഭാഗവും തയ്യാറായിട്ടില്ല. അതേസമയം സഭയും കോൺഗ്രസും ഒത്ത് തീർപ്പിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

ഒമ്പതാം തിയതിക്ക് മുമ്പ് നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചിരുന്നു. കക്ഷി നേതാവിന്റെ സീറ്റ് പി.ജെക്ക് നല്കണമെന്ന് ആവശ്യപ്പെട്ട് മോന്‍സും ഇതിനെതിരെ റോഷിയും സ്പീക്കര്‍ക്ക് കത്ത് നല്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കറിന്റെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് മോന്‍സ് ജോസഫ് തിരികെ എത്തിയാലുടന്‍ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേരുമെന്ന് അറിയിച്ചത്.

എന്നാല്‍ ചെയര്‍മാനെ തെരഞ്ഞെടുക്കാതെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നാല്‍ അതില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ജോസ് കെ മാണി വിഭാഗം പറയുന്നത്. ആദ്യം തെരഞ്ഞെടുക്കേണ്ടത് ചെയര്‍മാനെയാണ്. പുതിയ ചെയര്‍മാനാകണം പാര്‍ലിമെന്ററി പാര്‍ട്ടി യോഗം വിളിക്കേണ്ടത് എന്നുമാണ് ഇവരുടെ വാദം.