LiveTV

Live

Kerala

‘ഏറ്റവും വേദന ഉള്ളി... ഉള്ളി എന്ന് വിളിക്കുമ്പോള്‍’

ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടാകും എന്ന് കരുതുന്ന വ്യക്തിയല്ല താനെന്നും സുരേന്ദ്രന്‍ പറഞ്ഞു

‘ഏറ്റവും വേദന ഉള്ളി... ഉള്ളി എന്ന് വിളിക്കുമ്പോള്‍’

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെടുന്ന വ്യക്തിയാണ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. തന്നെ വെച്ചുള്ള ട്രോളുകളില്‍ തനിക്ക് ഏറ്റവും വേദന തോന്നിയത് ഉള്ളിയെന്ന് വിളിച്ചുള്ള ട്രോളുകളാണെന്ന് സുരേന്ദ്രന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ തുറന്ന് പറച്ചില്‍.

ഏറെ വിഷമിപ്പിച്ച ട്രോളുകള്‍ ഏതാണ് എന്നുള്ള അവതാരകന്‍റെ ചോദ്യത്തിനാണ് സുരേന്ദ്രന്‍ മനസ് തുറന്നത്. 'ഉള്ളി ഉള്ളി' എന്ന വിളി വല്ലാതെ വേദനിപ്പിച്ചു. അത് യാഥാര്‍ഥ്യമുള്ളതല്ല. അവരുടെ ഏറ്റവും ക്ലിക്കായ ട്രോള്‍ അതാണ്.

‘ഏറ്റവും വേദന ഉള്ളി... ഉള്ളി എന്ന് വിളിക്കുമ്പോള്‍’

ഞാന്‍ ബീഫ് കഴിക്കുമോ എന്നതില്‍ എനിക്ക് കൃത്യ ബോധ്യമുണ്ട്. ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടാകും എന്ന് കരുതുന്ന വ്യക്തിയല്ല ഞാന്‍. ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന അവസ്ഥ വന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ട്രോളുകള്‍ കൂടുതല്‍ റീച്ച് കിട്ടാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ആരോടും സമൂഹ മാധ്യമത്തില്‍ താന്‍ അസഹിഷ്ണുത കാണിക്കാറില്ലെന്നും, ആരേയും ബ്ലോക്ക് ചെയ്യാറില്ലെന്നും സുരേന്ദ്രന്‍ അഭിമുഖത്തില്‍ പറഞ്ഞു.