LiveTV

Live

Kerala

തെരഞ്ഞെടുപ്പില്‍ തോറ്റതിന് മുഖ്യമന്ത്രി മുസ്‌ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു: ചെന്നിത്തല 

ഒന്നോ രണ്ടോ വ്യക്തികള്‍ ചെയ്യുന്നതിന്റെ പേരില്‍ ഒരു സമുദായത്തെ ആക്ഷേപിക്കുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും ആലോചിക്കണമെന്നും

തെരഞ്ഞെടുപ്പില്‍ തോറ്റതിന് മുഖ്യമന്ത്രി മുസ്‌ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു: ചെന്നിത്തല 

തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ മുസ്‍ലിം സമുദായത്തെ തീവ്രവാദികള്‍ ആയി ചിത്രീകരിക്കുന്നത് തെറ്റായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ഇടതുപക്ഷത്തിന് വോട്ടുചെയ്തവരാണ് ഇപ്പോള്‍ യു.ഡി.എഫിനെ പിന്തുണച്ചത്. ഒന്നോ രണ്ടോ വ്യക്തികള്‍ ചെയ്യുന്നതിന്റെ പേരില്‍ ഒരു സമുദായത്തെ ആക്ഷേപിക്കുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മീഡിയവണ്‍ വ്യൂ പോയിന്റിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.