LiveTV

Live

Kerala

പാലക്കാട് ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക ഉദ്യോഗസ്ഥന്‍റെ വഴിവിട്ട ഇടപെടല്‍

പാലക്കാട് ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക ഉദ്യോഗസ്ഥന്‍റെ വഴിവിട്ട ഇടപെടല്‍

പാലക്കാട് ജില്ലാ ആശുപത്രിയില്‍ താല്‍കാലിക ഉദ്യോഗസ്ഥന്‍റെ വഴിവിട്ട ഇടപെടല്‍. ഉണ്ണിക്കണ്ണന്‍ എന്ന മനോജാണ് ടെണ്ടര്‍ നടപടികളിലടക്കം ഇടപെട്ടുവെന്ന് ആരോഗ്യ വകുപ്പ് വിജിലന്‍സ് കണ്ടെത്തിയത്. ചട്ടങ്ങള്‍ ലംഘിച്ചാണ് ഈ ജീവനകാരനെ നിയമിച്ചതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു സ്ഥാപനത്തിലും നടക്കാത്തവിധം ഉള്ള അസാധാരണ സംഭവങ്ങളാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടക്കുന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. നിയമങ്ങള്‍ പാലിക്കാതെയാണ് ഉണ്ണിക്കണ്ണന് ജോലിനല്‍കിയത്. ഇന്‍റര്‍വ്യൂ നോട്ടിഫിക്കഷനോ, അഭിമുഖത്തില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗാര്‍ഥിയുടെ വിവരങ്ങളോ ജില്ലാ ആശുപത്രിയില്‍ ലഭ്യമല്ല. ജോലിയില്‍ പ്രവേശിച്ച ശേഷമാണ് ജോലിക്ക് ആവശ്യമായ യോഗ്യത നേടിയത്. പാലിയേറ്റീവ് കെയര്‍ ഹെല്‍പ്പറായ ഇയാള്‍ മറ്റ് ജോലികളിലാണ് ഇടപെടാറുള്ളതെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. ടെണ്ടര്‍ നടപടി അടക്കം ഉള്ള രഹസ്യ സ്വഭാവം ഉള്ള ഫയലുകള്‍ കൈകാര്യം ചെയ്തത് അധികൃതരുടെ വീഴ്ച്ചയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.

മൂന്ന് മാസത്തോളം ഇയാള്‍ക്ക് അനധികൃതമായി ലീവ് നല്‍കി. ഈ കാലയളവില്‍ പകരം ആളെ നിയമിക്കാതെ അര്‍ഹതപെട്ടവരുടെ അവസരം നിഷേധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇയാളുടെ സേവനകാലവധി ദീര്‍ഘിപ്പിച്ച് നല്‍കിയതിന് ഓഫീസ് രേഖകളില്‍ തെളിവില്ല. വന്‍ ക്രമകേടുകളും അനധികൃത നിയമനവും പുറത്തുവന്നിട്ടും ഇതെ ഉദ്യോഗസ്ഥന്‍ തല്‍സ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.