LiveTV

Live

Kerala

കേരള കോണ്‍ഗ്രസിലെ തര്‍ക്കം; പ്രശ്നം പരിഹരിക്കാൻ അവസാനവട്ട ചർച്ചകളിലേക്ക് 

സഭയും കോൺഗ്രസും ഒത്ത് തീർപ്പിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം; പ്രശ്നം പരിഹരിക്കാൻ അവസാനവട്ട ചർച്ചകളിലേക്ക് 

കേരള കോൺഗ്രസിലെ തർക്കം രൂക്ഷമായതോടെ പ്രശ്നം പരിഹരിക്കാൻ അവസാനവട്ട ചർച്ചകൾ നടക്കുകയാണ്. സി.എഫ് തോമസിന് ചെയർമാൻ സ്ഥാനവും പി.ജെ ജോസഫിന് ലീഡർ സ്ഥാനവും ജോസ് കെ മാണിക്ക് വർക്കിങ് ചെയർമാൻ സ്ഥാനവും ആണ് സമവായ ചർച്ചകളിലെ ധാരണ. ഇത് അംഗീകരിക്കാൻ ഇരു വിഭാഗവും തയ്യാറായിട്ടില്ലെന്നാണ് സൂചന . സഭയും കോൺഗ്രസും ഒത്ത് തീർപ്പിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

വിട്ട് വീഴ്ചകൾക്ക് ഇല്ലാതെ ഇരു വിഭാഗവും മുന്നോട്ട് പോകുകയാണ്. അണികൾ തെരുവിലേക്കും ഇറങ്ങി. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാക്കളുടെ ഭാഗത്ത് നിന്ന് അവസാന ഘട്ട സമവായ ശ്രമങ്ങൾ ആരംഭിച്ചത്. സി.എഫ് തോമസിനെ ചെയർമാൻ സ്ഥാനവും പി.ജെ ജോസഫിന് ലീഡർ സ്ഥാനവും ജോസ് കെ മാണിക്ക് വർക്കിങ് ചെയർമാൻ സ്ഥാനവുമാണ് മുന്നോട്ട് വെക്കുന്നത്. ആദ്യഘട്ടത്തിൽ ഇത് ജോസ് കെ മാണിയും പി.ജെയും അംഗീകരിച്ച ഫോർമുലയാണ്.

എന്നാൽ പിന്നീട് ഇരുവരും ഇതിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു. തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഈ ഫോർമുല അംഗീകരിപ്പിക്കാനാണ് സമവായ ശ്രമങ്ങൾ നടത്തുന്നവർ ശ്രമിക്കുന്നത്. മുതിർന്ന കേരള കോൺഗ്രസ് നേതാക്കൾക്കൊപ്പം കോൺഗ്രസ് സഭയും പ്രശ്നം പരിഹരിക്കാൻ ഇടപെട്ടിട്ടുണ്ട്. കെ.എം മാണി ഉണ്ടാക്കിയ പാർട്ടി ആർക്കും വിട്ടുനൽകില്ല എന്ന നിലപാടാണ് ജോസ് കെ മാണിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും ജോസ് കെ മാണി വിഭാഗം തയ്യാറല്ല.