LiveTV

Live

Kerala

മാലിന്യം നിറഞ്ഞ് കായംകുളം ഇഞ്ചക്കൽ തോട്; പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശവാസികൾ  

മാലിന്യം നിറഞ്ഞ് കായംകുളം ഇഞ്ചക്കൽ തോട്; പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശവാസികൾ  

കായംകുളം നഗരസഭയിലെ ഇഞ്ചക്കൽ തോട് മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിൽ. നൂറ് കണക്കിന് കുടുംബങ്ങൾ ദുർഗന്ധം സഹിച്ച് പകർച്ചവ്യാധി ഭീഷണിയിൽ കഴിയുമ്പോഴും നഗരസഭാ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നഗരസഭയിലെ മഴക്കാല പൂർവ്വ ശുചീകരണം പ്രഹസനമാണെന്നാണ് നട്ടുകാരുടെ ആക്ഷേപം.

മഴക്കാലപൂർവ ശുചീകരണം സംസ്ഥാന സർക്കാർ ഏറെ പ്രാധാന്യത്തോടെ നടപ്പിലാക്കുമ്പോൾ കായംകുളം നഗരസഭയിലെ കാഴ്ചകൾ ഇങ്ങനെയാണ്. നഗരസഭയിലെ 35, 36 വാർഡുകളിലെ നാലോളം സ്കൂളുകളുടെയും ആരാധനാലയങ്ങളുടെയും സമീപത്ത് കൂടി കടന്നുപോകുന്ന ഇഞ്ചക്കൽ തോടിന്റെ അവസ്ഥ ഇതാണ്. പ്ലാസ്റ്റിക് കുപ്പികൾ മുതൽ മാലിന്യങ്ങളും ഇറച്ചി മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും വരെയാണ് തോട്ടിലേക്ക് തള്ളിയിരിക്കുന്നത്. പല ഭാഗങ്ങളിലും മാലിന്യം നിറഞ്ഞ് തോട് നികന്ന അവസ്ഥയിലുമാണ്.

തോട് ശുചീകരണത്തിന് നഗരസഭ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അതെല്ലാം കടലാസിൽ ഒതുങ്ങി. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ആണ് ബാക്കി. മഴ ശക്തമാകുന്നതിന് മുമ്പ് ശുചീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയില്ലെങ്കിൽ പകർച്ച വ്യാധികളുടെ കാലത്തിനാവും സാക്ഷിയാവേണ്ടി വരിക.