LiveTV

Live

Kerala

ജാതി മാറി വിവാഹം; യുവതി ഒരു മാസത്തോളമായി വീട്ടുതടങ്കലില്‍

ഭിന്നശേഷിക്കാരനായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവുമായുള്ള വിവാഹത്തെ യുവതിയുടെ വീട്ടുകാർ എതിർത്തിരുന്നു

ജാതി മാറി വിവാഹം; യുവതി ഒരു മാസത്തോളമായി വീട്ടുതടങ്കലില്‍

പാലക്കാട് തൃത്താലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാരനെ വിവാഹം ചെയ്ത യുവതി ഒരു മാസത്തോളമായി വീട്ടുതടങ്കലിൽ. ദുരഭിമാന പ്രശ്നത്തിന്റെ പേരിലാണ് യുവതിയെ സ്വന്തം വീട്ടുകാര്‍ തന്നെ തടങ്കലിലാക്കിയത്. പൊലീസ് സ്റ്റേഷനില്‍ വെച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകഴിഞ്ഞ് യുവാവിനൊപ്പം മടങ്ങവെ ബലംപ്രയോഗിച്ച് യുവതിയെ കൊണ്ടുപോയെന്നാണ് പരാതി.

രണ്ടു വർഷത്തിലേറെ നീണ്ട പ്രണയത്തിന് ശേഷം മെയ് 2നാണ് തൃത്താല കാരമ്പത്തൂർ സ്വദേശി ഷാജി, ഇതര ജാതിയിൽപ്പെട്ട മലപ്പുറം പാങ്ങ് സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. എന്നാൽ ഭിന്നശേഷിക്കാരനായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവുമായുള്ള വിവാഹത്തെ യുവതിയുടെ വീട്ടുകാർ എതിർത്തു.

അക്രമ ഭീഷണി ഭയന്ന് കൊല്ലത്തെ ബന്ധുവീട്ടിലേക്ക് മാറിയ ഷാജിയെയും യുവതിയേയും മെയ് 8 ന് തൃത്താല പൊലീസ്, സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. വിദേശത്തുള്ള യുവതിയുടെ അച്ഛൻ വന്നിട്ടുണ്ടെന്നും ഒത്തുതീർപ്പ് ചർച്ചയ്ക്കാണെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്.

വീടാക്രമിച്ചതിന് ഷാജി നൽകിയ പരാതി പൊലീസിന്റെ സമ്മർദ്ദ പ്രകാരം പിൻവലിച്ചു. എന്നാൽ സ്റ്റേഷനിൽ നിന്നും ഷാജിയോടൊപ്പം ഭർതൃവീട്ടിലേക്ക് പോയ യുവതിയെ വഴിയിൽ വെച്ച് വാഹനം തടഞ്ഞ് നിർത്തി വീട്ടുകാർ കൊണ്ടുപോയി. ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു അക്രമമെന്നും ഷാജി പറയുന്നു