LiveTV

Live

Kerala

ബാലഭാസ്കറിന്‍റെ മരണത്തിലെ പുതിയ വെളിപ്പെടുത്തല്‍; പ്രോഗ്രാം മാനേജറെ ചോദ്യം ചെയ്യുന്നത് വൈകും  

ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ പ്രോഗ്രാം മാനേജര്‍ പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യുന്നത് വൈകും.

ബാലഭാസ്കറിന്‍റെ മരണത്തിലെ പുതിയ വെളിപ്പെടുത്തല്‍; പ്രോഗ്രാം മാനേജറെ ചോദ്യം ചെയ്യുന്നത് വൈകും  

ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ പ്രോഗ്രാം മാനേജര്‍ പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യുന്നത് വൈകും. സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ ചോദ്യം ചെയ്തതിന് ശേഷമേ ഇയാളെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാന്‍ കഴിയൂ.

അതേസമയം കലാഭവന്‍ സോബിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ബാലഭാസ്കറിന്‍റെ പിതാവ് കെ.സി ഉണ്ണിയുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. ബാലഭാസ്‌ക്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ പ്രകാശ് തമ്പിയെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു.

അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്നായിരുന്നു കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം ആദ്യം ഗായകന്‍ മധു ബാലകൃഷ്ണനോട് പറഞ്ഞിരുന്നു. മധു ബാലകൃഷ്ണന്‍ വിവരം മാനേജര്‍ പ്രകാശ് തമ്പിയെ അറിയിക്കാന്‍ പറഞ്ഞെന്നും എന്നാല്‍ മാനേജരെ വിവരം അറിയിച്ചെങ്കിലും ഗൗനിച്ചില്ലെന്നും സോബി വെളിപ്പെടുത്തിയിരുന്നു.

Also read: ബാലഭാസ്‌കറിന്റെ മരണം; അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്ന് കലാഭവന്‍ സോബി