LiveTV

Live

Kerala

മസാലബോണ്ട്; ലാവ്‌ലിന്‍ കമ്പനിയെ സഹായിക്കാനാണെന്ന് ആവർത്തിച്ച് ചെന്നിത്തല 

തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗവും കോണ്ഗ്രസിന് വോട്ട് ചെയ്തിട്ടുണ്ടെന്നും മുസ്ലിം ജനവിഭാഗങ്ങളെ തീവ്രവാദികളായി മുദ്രകുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

മസാലബോണ്ട്; ലാവ്‌ലിന്‍ കമ്പനിയെ സഹായിക്കാനാണെന്ന് ആവർത്തിച്ച് ചെന്നിത്തല 

മസാലബോണ്ട് ഇറക്കിയത് ലാവ്‌ലിന്‍ കമ്പനിയെ സഹായിക്കാനാണെന്ന് ആവർത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാൽ ഇത് സംബന്ധിച്ച പരിശോധന എം.എൽ.എമാർ നടത്തുമോ എന്ന ചോദ്യത്തിന് അക്കാര്യം മുന്നണി തീരുമാനിക്കുമെന്നായിരുന്നു മറുപടി. തെരഞ്ഞെടുപ്പിൽ ഒരു തീവ്രവാദപ്രസ്ഥാനത്തിന്റെ പിന്തുണയും കോണ്‍ഗ്രസ് നേടിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് മീഡിയവൺ വ്യൂപോയിന്റിൽ പറഞ്ഞു.

മസാലബോണ്ട് ഇറക്കിയതിലെ ദുരൂഹത മാറ്റണമെന്ന നിലപാട് രമേശ് ചെന്നിത്തല മീഡിയവണ്‍ വ്യൂപോയന്റിലും ആവർത്തിച്ചു. എന്നാല് ഏത് തരത്തിലുള്ള അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുകയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഔദാര്യമല്ല വേണ്ടതെന്നും ആവശ്യമായ സമയത്ത് യു.ഡി.എഫ് കക്ഷികൾ ഒരുമിച്ച് കൂടി വേണ്ട തീരുമാനങ്ങൾ എടുക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗവും കോണ്ഗ്രസിന് വോട്ട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ്, മുസ്‌ലിം ജനവിഭാഗങ്ങളെ തീവ്രവാദികളായി മുദ്രകുത്താനുള്ള സി.പി.എം ശ്രമം വിലപ്പോവില്ലെന്നും പറഞ്ഞു.