LiveTV

Live

Kerala

മണിമലയാറിലെ ജലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്ന് കണ്ടെത്തൽ

മണിമലയാറിലെ ജലം  ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്ന് കണ്ടെത്തൽ

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രധാന കുടിവെള്ള സ്രോതസായ മണിമലയാറിലെ ജലം ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശനങ്ങൾക്കു കാരണമാകുമെന്ന് കണ്ടെത്തൽ. കക്കൂസ് മാലിന്യമടക്കം ആറ്റിലേക്ക് ഒഴുകുന്നത് ഇ കോളി ബാക്ടീരിയയുടെ അളവ് വൻ തോതിൽ വർദ്ധിക്കാൻ കാരണമായെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മണിമലയാറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ജലത്തിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉള്ളത്. ആറ്റിലെ ജലം ഉപയോഗ ശൂന്യം ആകും വിധ മലിനപ്പെട്ടു എന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. എല്ലാ സാമ്പിളുകളിലും ഇ കോളി അടക്കമുള്ള കോളിഫോ ബാക്ടീരിയകളുടെ സാന്നിധ്യം ഗുരുതമായ തോതിൽ വർധിക്കുന്നു. കക്കൂസ് മാലിന്യങ്ങൾ തള്ളുന്നതാണ് ഇതിനു കാരണമെന്നും പഠനത്തിൽ പറയുന്നു. മണിമലയാറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച വെള്ളം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്. ആറ്റിലെ ജലം ഉപയോഗശൂന്യമാകും വിധ മലിനപ്പെട്ടു എന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. എല്ലാ സാമ്പിളുകളിലും ഈ കോളി ഉൾപ്പെടെ കോളിഫോ ബാക്ടീരിയകളുടെ സാന്നിധ്യം ഗുരുതമായ തോതിൽ വർധിക്കുന്നു. സ്പെറ്റിക്ക് മാലിന്യങ്ങൾ നിർബാധം തള്ളുന്നത് ആണ് ഇതിനു കാരണം. കൂടാതെ റബർ അധിഷ്ഠിത മാലിന്യങ്ങളുടെ അളവും ഇവിടെ കൂടുതലാണ്. മലിനമായ മണിമലയാറ്റിലെ ജലം ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്ങ്ങൾ ഉണ്ടാക്കുമെന്നും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

ബാക്ടീരിയകളുടെ അളവ് എല്ലായിടത്തും ഒരുപോലെ കാണപ്പെടുന്നുണ്ട്. കാർബൺ ഓയിൽ റബർ അധിഷ്ഠിത മാലിന്യങ്ങൾ എന്നിവയും വൻതോതിൽ നിറഞ്ഞിട്ടുണ്ട്. ഒന്നരമാസം മുൻപ് ആറ്റിലെ ജലത്തിന് നിറ വ്യതാസം ഉണ്ടായ സാഹചര്യത്തിലാണ് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റൂട്ട് പഠനം നടത്തിയത്.