LiveTV

Live

Kerala

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി 

ഹൈസ്ക്കൂൾ- ഹയർസെക്കണ്ടറി ഏകീകരണം ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി 

ഹൈസ്ക്കൂൾ- ഹയർസെക്കണ്ടറി ഏകീകരണം ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്ന് മുതല്‍ 12 വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷനാണ് ഇനി മുതല്‍ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സംവിധാനം മാറ്റമില്ലാതെ തുടരും. റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു.

ഒന്ന് മുതല്‍ 12 വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. പുതുതായി വരുന്ന ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷനാണ് ഇനി മുതല്‍ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സംവിധാനം മാറ്റമില്ലാതെ തുടരും. ഹയർ സെക്കണ്ടറി വരെയുള്ള സ്കൂളുകളിൽ പ്രിൻസിപ്പലായിരിക്കും ഭരണാധികാരി.

ഇവിടെ ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പലാകും. ഈ നിർദ്ദേശങ്ങളാണ് സർക്കാർ ഉത്തരവിലുള്ളത്. റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജില്ലാതല പ്രവേശനോൽസവം ബഹിഷ്കരിക്കും. വിദ്യാഭ്യാസ മന്ത്രിയെ ബഹിഷ്കരിക്കുന്ന പ്രതിപക്ഷ അധ്യാപകർ ഈ മാസം 20ന് നിയമസഭാ മാർച്ചും നടത്തും. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്.