LiveTV

Live

Kerala

കേരള കോൺഗ്രസിലെ തർക്കം പരസ്യപ്പോരിലേക്ക്

മോൻസിന്റെയും ജോയ് എബ്രഹാമിന്റെയും കോലം കത്തിച്ചതിന് മറുപടിയായി ജോസഫ് വിഭാഗം കടുത്തുരുത്തിയിൽ ജോസ് കെ. മാണിയുടെ കോലവും കത്തിച്ചു.

കേരള കോൺഗ്രസിലെ തർക്കം പരസ്യപ്പോരിലേക്ക്

കേരള കോൺഗ്രസിലെ തർക്കം പരസ്യപ്പോരിലേക്ക്. ചെയർമാൻ സ്ഥാനം പിടിക്കാൻ പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കിയപ്പോൾ കത്ത് സംഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ജോസ് കെ. മാണി വിഭാഗം രംഗത്ത് എത്തി. മോൻസിന്റെയും ജോയ് എബ്രഹാമിന്റെയും കോലം കത്തിച്ചതിന് മറുപടിയായി ജോസഫ് വിഭാഗം കടുത്തുരുത്തിയിൽ ജോസ് കെ. മാണിയുടെ കോലവും കത്തിച്ചു.

രണ്ട് ദിവസം മുമ്പ് ജോസഫ് വിഭാഗംകത്ത് നല്‍കിയെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആരോപണങ്ങള്‍ പൊള്ളയാണെന്ന് തെളിയിച്ചാണ് പി.ജെ ജോസഫ് വിഭാഗം യഥാര്‍ത്ഥ കത്ത് പുറത്തുവിട്ടത്. താല്‍കാലിക ചെയര്‍മാന്റെ നിയമനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്ന കത്ത് ഇന്നലെയാണ് .അധികാരം താല്കാലികമായി ജോസഫിനാണെന്ന് വ്യക്കുന്ന കത്തിൽ പുതിയ ചെയര്‍മാനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും പറയുന്നുണ്ട്. എന്നാൽ കത്തിനെ ജോസ് കെ.മാണി പക്ഷം തള്ളി. കത്ത് ഭരണഘടനാ വിരുദ്ധമാണെന്നും ചെയര്‍മാന്‍ ഇന്‍ ചാര്‍ജ്, ആക്ടിംഗ് ചെയര്‍മാന്‍, താല്‍കാലിക ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും എം.പി തോമസ് ചാഴികാടന്‍ പ്രതികരിച്ചു. ചെയര്‍മാന്റെ വിയോഗത്തോടെ ഓഫീസ് ജനറല്‍ സെക്രട്ടിറിയെന്ന പദവി ഇല്ലാതായെന്നുമാണ് ജോസ് കെ.മാണി വിഭാഗം പറയുന്നത്. സംസ്ഥാന കമ്മറ്റി ചേര്‍ന്നില്ലെന്നും തെരഞ്ഞെടുപ്പ് നടത്താതെയാണ് ജോസഫ് കത്ത് നല്‍കിയതെന്നും കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഇവർ പരാതിയും നല്‍കിയിട്ടുണ്ട്. ഇതിനിടെ കടുത്തുരുത്തില്‍ ജോസ് കെ.മാണിയുടെ കോലം കത്തിച്ച് ജോസഫ് വിഭാഗം പ്രകടനം നടത്തി. മോന്‍സ് ജോസഫിന്റെയും ജോയ് എബ്രഹാമിന്റെയും കോലം കത്തിച്ചതിന് മറുപടിയായിരുന്നു പ്രതിഷേധം. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്റെയും കോലം കത്തിച്ചിരുന്നു.