LiveTV

Live

Kerala

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊരുങ്ങി ജോസ് കെ.മാണി വിഭാഗം

സംസ്ഥാന സമിതി വിളിക്കില്ലെന്ന നിലപാട് ജോസഫ് ആവര്‍ത്തിക്കുന്നത് ജോസ് കെ.മാണി വിഭാഗത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊരുങ്ങി ജോസ് കെ.മാണി വിഭാഗം

കേരളാ കോണ്‍ഗ്രസില്‍ ജോസഫ് വിഭാഗം പിടിമുറുക്കിയതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊരുങ്ങി ജോസ് കെ.മാണി വിഭാഗം.സംസ്ഥാന സമിതി വിളിക്കില്ലെന്ന നിലപാട് ജോസഫ് ആവര്‍ത്തിക്കുന്നത് ജോസ് കെ.മാണി വിഭാഗത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ജോസ് കെ.മാണി വിഭാഗം സ്വമേധയ സംസ്ഥാന സമിതി വിളിച്ചാല്‍ അത് വിമത നീക്കമായികാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം. കേരള കോൺഗ്രസിലെ തർക്കം തെരുവിലേക്ക് വലിച്ചിഴക്കുന്നത് പാർട്ടിക്ക് അപമാനമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു.