LiveTV

Live

Kerala

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്

ലോക്കല്‍ പര്‍ച്ചേയ്സ് കമ്മിറ്റി ഇല്ലാതെ കമ്മറ്റിയുടെ സീല്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതായി കണ്ടെത്തി.വൈകല്യ മുക്തി പദ്ധതിക്കായി ഓര്‍ത്തോപീഡീക് ഇംപ്ലാന്റ് വാങ്ങിയതിലും ക്രമക്കേട്

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്

പാലക്കാട് ജില്ലാ ആശുപത്രിയില്‍ വന്‍ ക്രമക്കേടെന്ന് ആരോഗ്യ വകുപ്പ് വിജിലന്‍സ് റിപ്പോര്‍ട്ട്. ലോക്കല്‍ പര്‍ച്ചേസ് കമ്മറ്റി പോലും രൂപീകരിക്കാതെ കമ്മറ്റിയുടെ സീല്‍ ഉപയോഗിച്ച് ഉപകരണങ്ങള്‍ വാങ്ങിയതായി കണ്ടെത്തി. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധന ആവശ്യമാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

ലോക്കല്‍ പര്‍ച്ചേഴ്സ് കമ്മറ്റി രൂപീകരിക്കാതെ കമ്മറ്റിയുടെ പേരില്‍ സീല്‍ ഉണ്ടാക്കി പല തവണ ഉപകരണങ്ങള്‍ വാങ്ങിയെന്ന് എറണാകുളം റിജീയണല്‍ വിജിലന്‍സ് ഓഫീസറുടെ പരിശോധനയില്‍ കണ്ടെത്തി.വൈകല്യ മുക്തി പദ്ധതിക്കായി ഓര്‍ത്തോ ഇംപ്ലാന്‍സ് വാങ്ങിയതില്‍ വന്‍ ക്രമകേട് നടന്നു. ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഹെഡ്നഴ്സ് അപേക്ഷ നല്‍കുന്നതിന് 4 ദിവസം മുന്‍പ് ടെന്‍ഡര്‍ പരസ്യത്തിനായുള്ള നടപടികള്‍ ആരംഭിച്ചു. ഇത് സ്വകാര്യ കമ്പനിക്ക് വേണ്ടിയാണെന്നും കണ്ടെത്തി. 3 ടെണ്ടറുകളും ഒരോ കമ്പനിക്കാണ് നല്‍കിയത്. എറണാകുളത്തെ സ്വകാര്യ വ്യക്തിയുടെ പേരില്‍ വാങ്ങിയ മുദ്രപത്രങ്ങളാണ് ടെണ്ടറിന് സമര്‍പ്പിച്ചത്. ക്രമക്കേടുകള്‍ സംസ്ഥാന ഓഡിറ്റ് വിഭാഗം പരിശോധിക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.