LiveTV

Live

Kerala

ഹൈബി ഈഡൻ പീഡിപ്പിച്ചെന്ന കേസ്; അമിക്യസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു

ഹൈബി ഈഡൻ പീഡിപ്പിച്ചെന്ന കേസ്; അമിക്യസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു

ഹൈബി ഈഡൻ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഇരയായ യുവതി നൽകിയ ഹരജിയിൽ അമിക്യസ് ക്യൂറി റിപ്പോര്‍ട്ട് സമർപ്പിച്ചു. ക്രിമിനൽ കേസുകളിൽ അപൂർവ സാഹചര്യങ്ങളിലല്ലാതെ കോടതി ഇടപെടൽ അനിവാര്യമല്ലെന്നാണ് ഹൈകോടതിയിൽ സമർപിച്ച റിപ്പോർട്ടിൽ പറയുന്നത്. അറസ്റ്റ് ഉൾപ്പെടെ തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണ്. പൊലീസ് അന്വേഷണത്തിൽ കോടതികൾ ഇടപെടരുതെന്ന് ചില കോടതി വിധികൾ നിലവിലുണ്ട്. എന്നാൽ, അന്വേഷണം ഫലപ്രദമല്ലെന്ന് കണ്ടാൽ കോടതിക്ക് ഇടപെടാം. ക്രമസമാധാന വിഷയങ്ങളിൽ മേൽനോട്ടം വഹിക്കാൻ അധികാരവും ബാധ്യതയും കോടതിക്കുണ്ടെന്നും ഹൈകോടതി നിയമിച്ച അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പച്ചാളം മേഖലയിലെ സോളാർ പദ്ധതിക്ക് അനുമതി വാഗ്ദാനം ചെയ്ത് ഹൈബി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.