LiveTV

Live

Kerala

കാസർകോട് വൃദ്ധ മന്ദിരത്തില്‍ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു

മൂന്ന് അന്തേവാസികൾക്കും ഒരു ജീവനക്കാരിക്കുമാണ് പനി ബാധിച്ചത് . 

 കാസർകോട് വൃദ്ധ മന്ദിരത്തില്‍ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു

കാസർകോട് പരവനടക്കം സർക്കാർ വൃദ്ധ മന്ദിരത്തില്‍ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു . മൂന്ന് അന്തേവാസികൾക്കും ഒരു ജീവനക്കാരിക്കുമാണ് പനി ബാധിച്ചത് . പ്രതിരോധ നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വൃദ്ധമന്ദിരത്തിലെ അന്തേവാസികളില്‍ രണ്ടാഴ്ച് മുന്‍പാണ് പനി പടരുന്നത്. ഉടനെ കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പക്ഷെ അന്തേവാസികളില്‍ വീണ്ടും പനിക്ക് കുറവ് വന്നില്ല. ഇതോടെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എച്ച്. വൺ എൻ.വൺ പരിശോധന നടത്താൻ തീരുമാനിച്ചത്. പരിശോധനക്കയച്ച നാലു പേരുടെ സാമ്പിളുകളിലും എച്ച്.വൺ എൻ. വൺ സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ എഴുപത് വയസിന് മുകളിലുള്ള അന്തേവാസികളാണ്. ഇവിടത്തെ ജീവനക്കാരിലൊരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നുമാണ് അധികൃതര്‍ പറയുന്നത്.‌‌

രോഗം ബാധിച്ചവർക്ക് വയോജന കേന്ദ്രത്തിനകത്ത് തന്നെ പ്രത്യേക വാർഡൊരുക്കിയാണ് ചികിത്സ നൽകുന്നത്. നാൽപത്തിയാറ് അന്തേവാസികളും പതിനാലു ജീവനക്കാരുമാണ് നലവിൽ ഇവിടെയുള്ളത്. രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികളെല്ലാം ആരോഗ്യവകുപ്പ് അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട് .