LiveTV

Live

Kerala

സ്വർണക്കടത്ത്; നിർണായക വെളിപ്പെടുത്തലുകളുമായി പ്രതി സെറീന ഷാജിയുടെ മൊഴി 

കെസിലെ മുഖ്യ പ്രതിയായ അഡ്വ. ബിജു മോഹനന്റെ ജാമ്യപേക്ഷ പരി​ഗണിക്കൽ എറണാകുളത്തെ സാമ്പത്തിക കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി 

സ്വർണക്കടത്ത്; നിർണായക വെളിപ്പെടുത്തലുകളുമായി പ്രതി സെറീന ഷാജിയുടെ മൊഴി 

തിരുവനന്തപുരം വിമാനത്താവളം വഴി പലതവണയായി 50 കിലോ ഗ്രാം സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പ്രതിയായ സെറീന ഷാജിയുടെ മൊഴി. അഭിഭാഷകനായ ബിജുവാണ് തന്നെ മറ്റ് പ്രതികള്‍ക്ക് പരിചയപ്പെടുത്തിയത്. പ്രതിഫലമായി 2000 ദിര്‍ഹവും ടിക്കറ്റും നല്‍കിയിരുന്നതായും മൊഴിയില്‍ പറയുന്നു. മൊഴിയുടെ പകര്‍പ്പ് മീഡിയാവണിന് ലഭിച്ചു.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയിരുന്നതിന്റെ നിര്‍ണായകമായ വിവരങ്ങളാണ് പ്രതിയായ കഴക്കൂട്ടം സ്വദേശിനി സെറീന ഷാജിയുടെ മൊഴിയിലുള്ളത്. പലതവണ താന്‍ സ്വര്‍ണം കടത്തിയിട്ടുണ്ട്. അതിന് പ്രതിഫലവും നല്‍കിയിട്ടുണ്ട്. അഭിഭാഷകനായ ബിജു തന്‍റെ നാട്ടുകാരനാണ്. 2018 നവംമ്പറിലാണ് ബിജുവിനെ പരിചയപ്പെട്ടത്. ബിജുവാണ് ജിത്തുവിനെ പരിചയപ്പെടുത്തിയത്. ദുബൈയില്‍ നിന്നും ജിത്തു തന്‍റെ കൈവശം 24 കിലോ സ്വര്‍ണം നല്‍കി. അതേ അളവില്‍ സ്വര്‍ണം സുനില്‍കുമാറെന്ന തിരുവനന്തപുരം സ്വദേശിയെയും ഏല്‍പിച്ചു. താന്‍ ഡ്യൂട്ടി അടച്ചാണ് ആ സ്വര്‍ണം കൊണ്ടുവന്നത്.

സുനില്‍കുമാറിന്‍റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം പിടിക്കപ്പെട്ടാല്‍ സഹായിക്കാനാണ് തനിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ബിജുവും ഭാര്യയും വിദേശത്ത് വരാറുണ്ടായിരുന്നു. ഇവര്‍ സ്വര്‍ണവും പണവും കടത്തിയിട്ടുണ്ടന്നും മൊഴിയില്‍ പറയുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി വിദേശ കറന്‍സിയും കടത്തിയതായി ബിജുവിന്‍റെ ഭാര്യ വിനീത രത്നകുമാരിയുടെ മൊഴിയിലും വ്യക്തമാക്കുന്നു. 20 കിലോഗ്രാം സ്വര്‍ണം ബിജുവിന്‍റെ ഭാര്യ വിനീത കടത്തിയിട്ടുണ്ട്.

കള്ളക്കടത്ത് വാഹകാരായ നിരവധി പേരെ ബിജുവിനൊപ്പം താന്‍ കണ്ടിട്ടുണ്ടന്നും സറീനയുടെ മൊഴിയിലുണ്ട്. അതേസമയം കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മോഹനന്റെ ജാമ്യാപേക്ഷ പരി
ഗണിക്കൽ തിങ്കളാഴ്ചത്തേക്ക് മാറ്റി. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയാണ് കേസ് പരിഗണിച്ചത്.