LiveTV

Live

Kerala

ട്രെയിനിൽ യാത്ര ചെയ്ത മകൾ വീട്ടിലെത്തിയില്ല; സഹായം അഭ്യര്‍ത്ഥിച്ച് അച്ഛന്‍

ട്രെയിനിൽ യാത്ര ചെയ്തിരുന്ന കൗമാരക്കാരിയായ മകളെ കാണാനില്ല എന്ന് പറഞ്ഞ് അച്ഛൻ.

ട്രെയിനിൽ യാത്ര ചെയ്ത മകൾ വീട്ടിലെത്തിയില്ല; സഹായം അഭ്യര്‍ത്ഥിച്ച് അച്ഛന്‍

ട്രെയിനിൽ യാത്ര ചെയ്തിരുന്ന കൗമാരക്കാരിയായ മകളെ കാണാനില്ല എന്ന് പറഞ്ഞ് അച്ഛൻ. ഫെയ്സ്ബുക്കിലാണ് മകളെ കണ്ടെത്തി തരണമെന്ന് അപേക്ഷിച്ച് അച്ഛൻ കുറിപ്പ് ഇട്ടിരിക്കുന്നത്. ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു 6 മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിനിലാണ് മകൾ വിഷ്ണുപ്രിയ യാത്ര ചെയ്തിരുന്നത്. കണ്ടെത്തിയാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകിയിട്ടുണ്ട്. എഴ് മണിക്കൂര്‍ മുമ്പാണ് ശിവാജി ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതിനകം തന്നെ നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം,

എന്റെ മകൾ വിഷ്ണുപ്രിയ 17വയസ്സ് ;ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു. 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിൻ ആണ് അവൾ വീട്ടിൽ എത്തിയിട്ടില്ല. സ്റ്റേഷനിൽ പരാതി പെട്ടിട്ടുണ്ട്. നീല ചുരിദാർ ആണ് ധരിചിരിക്കുന്നത്... വിവരം കിട്ടുന്നവർ അറിയിക്കുക phn: sivaji 9605964319..sahre ചെയ്യുക