Top

തെരഞ്ഞെടുപ്പ് തോല്‍വി; ശബരിമല തിരിച്ചടിച്ചെന്ന് സമ്മതിച്ച് സി.പി.എം

സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ പല മണ്ഡലങ്ങളിലും ബി.ജെ.പി, യു.ഡി.എഫിന് അനൂകൂലമായി വോട്ട് മറിച്ചു

MediaOne Logo

Web Desk

  • Updated:

    2019-06-01 18:49:23.0

Published:

1 Jun 2019 6:49 PM GMT

തെരഞ്ഞെടുപ്പ് തോല്‍വി; ശബരിമല തിരിച്ചടിച്ചെന്ന് സമ്മതിച്ച് സി.പി.എം
X

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തോല്‍വിയുടെ കാരണങ്ങളില്‍ ഒന്ന് ശബരിമലയാണെന്ന് സമ്മതിച്ച് സി.പി.എം. തെറ്റിധരിക്കപ്പെട്ട വിശ്വാസികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായെന്നും, പരാജയം തിരിച്ചറിഞ്ഞ് ക്ഷമാപൂര്‍വ്വം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ശബരിമല വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്നും കോടിയേരി പറഞ്ഞു.

വിശ്വാസികളില്‍ ഒരു വിഭാഗം എതിരായെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറഞ്ഞെങ്കിലും ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിത്തുവെന്ന് സി.പി.എം സമ്മതിക്കുന്നത് ഇതാദ്യമായിട്ടാണ്.

ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ശരിയാണ്. അതേസമയം തെറ്റിധരിക്കപ്പെട്ടവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായി എന്ന സ്വയം വിമര്‍ശനവും കോടിയേരി നടത്തി. കാസര്‍ഗോഡ് മണ്ഡലത്തില്‍ അടക്കം അക്രമങ്ങള്‍ തിരിച്ചടിയുണ്ടാക്കിയെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്.

വനിത മതിലിന് ശേഷം നവോത്ഥാന സംരക്ഷണ സമതിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുന്നതില്‍ വീഴ്ചയുണ്ടായെന്നും കോടിയേരി വ്യക്തമാക്കി. സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ പല മണ്ഡലങ്ങളിലും ബി.ജെ.പി, യു.ഡി.എഫിന് അനൂകൂലമായി വോട്ട് മറിച്ചുവെന്നാരോപിച്ച കോടിയേരി, വര്‍ഗ്ഗിയ ശക്തികളെ കൂടെ കൂട്ടാന്‍ മുസ്‍ലിം ലീഗ് നേതൃത്വം നല്‍കിയെന്നും കുറ്റപ്പെടുത്തി.

TAGS :

Next Story