LiveTV

Live

Kerala

തിരുവനന്തപുരം സ്വർണക്കടത്ത്; ബിജുവിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

ഇന്നലെ രാവിലെ കൊച്ചിയിലെ ഡി.ആർ.ഐ ഓഫീസിലെത്തി കീഴടങ്ങിയ ബിജുവിനെ ഏഴ‌് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

 തിരുവനന്തപുരം സ്വർണക്കടത്ത്; ബിജുവിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മോഹനന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ബിജുവിന്റെ ജാമ്യാപേക്ഷയും ഡി.ആർ.ഐയുടെ കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും. ഇന്നലെ രാവിലെ കൊച്ചിയിലെ ഡി.ആർ.ഐ ഓഫീസിലെത്തി കീഴടങ്ങിയ ബിജുവിനെ ഏഴ‌് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്നലെ രാത്രി 7 മണിയോടെ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ ഹാജരാക്കിയ ബിജുവിനെ ഒരു ദിവസത്തേക്കാണ് റിമാൻഡ‌് ചെയ‌്തത്. ഇന്ന് ഡി.ആർ.ഐ കസ‌്റ്റഡി അപേക്ഷ നൽകും.

അഭിഭാഷകർ പറഞ്ഞ‌് പഠിപ്പിച്ച കാര്യങ്ങൾ മാത്രമാണ‌് ബിജു പറയുന്നതെന്നും കസ‌്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ‌്താലേ സ്വർണക്കടത്തിന്റെ യഥാർഥ ചിത്രം വ്യക്തമാകുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഗൾഫിൽനിന്ന‌് സ്വർണം കടത്താനും ബിജുവുണ്ടായിരുന്നുവെന്നാണ് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറയുന്നത്. ഇത് സംബന്ധിച്ച തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ബിജുവിന്റെ ഭാര്യയടക്കം അറസ്റ്റിലായ പത്തിലധികം പ്രതികൾ സ്വർണക്കടത്തിൽ ബിജുവിന്റെ പങ്കിനെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ട്. പി.പി.എം ചെയിൻസ് ഉടമ മുഹമ്മദലിക്ക് വേണ്ടിയാണെന്നാണ് സ്വർണ കടത്ത് നടത്തിയതെന്നാണ് സൂചന. ഇയാളും പി.പി.എം തിരുവനന്തപുരം ഷോറൂം മാനേജർ ഹക്കീമും ഒളിവിലാണ്. ഒന്നര വർഷം കൊണ്ട‌് 400 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്നാണ‌് പ്രാഥമിക നിഗമനം. 25 കിലോ സ്വർണവുമായി തിരുമല സ്വദേശി സുനിൽ, സെറീന എന്നിവരെ ഡി.ആർ.ഐ പിടികൂടിയപ്പോഴാണ‌് വമ്പൻ സ്വർണക്കടത്തിന്റെ വിവരങ്ങൾ പുറത്തായത്.