LiveTV

Live

Kerala

കോണ്‍ഗ്രസ് - എന്‍.സി.പി ലയനത്തിനെതിരെ എന്‍.സി.പി കേരള ഘടകം

ലയനത്തിന് അനുകൂലമല്ലെന്ന നിലപാട് ശരത് പവാറിനേയും കേന്ദ്ര നേതൃത്വത്തേയും സംസ്ഥാന നേതാക്കള്‍ അറിയിച്ചു

കോണ്‍ഗ്രസ് - എന്‍.സി.പി ലയനത്തിനെതിരെ എന്‍.സി.പി കേരള ഘടകം

എന്‍.സി.പി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന ചര്‍ച്ചകള്‍ക്കിടെ ലയന നീക്കത്തെ എതിര്‍ത്ത് കേരള ഘടകം. ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് തിരിച്ചടി ഉണ്ടാകാത്ത സാഹചര്യത്തില്‍ ലയിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.

എന്‍.സി.പി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന സൂചനകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് കേരള നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്. ശരത് പവാറുമായി ബന്ധപ്പെട്ടപ്പോള്‍ അത്തരത്തിലൊരു ചര്‍ച്ചയേ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ശശീന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നതിന് വേണ്ടി പാര്‍ട്ടിയെ തകര്‍ക്കേണ്ടെന്ന പൊതു നിലപാടാണ് കേരള നേതാക്കള്‍ക്കുള്ളത്. ലയനം നടന്നാല്‍ മന്ത്രി എ.കെ ശശീന്ദ്രനും മുന്‍ മന്ത്രി തോമസ് ചാണ്ടിയും കോണ്‍ഗ്രസിന്റെ ഭാഗമാകേണ്ടിവരും. അല്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്ന് എല്‍.ഡി.എഫിനൊപ്പം നില്‍ക്കണം. ലയനത്തെ എതിര്‍ക്കുന്നതിനുള്ള പ്രധാന കാരണം ഇതാണ്.