LiveTV

Live

Kerala

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ബി.ജെ.പി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 11000 വോട്ടുകളുടെ ഭൂരിപക്ഷമാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ നേടിയത്

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ബി.ജെ.പി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ബി.ജെ.പി. മണ്ഡലം പിടിക്കാനാകുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും വിജയസാധ്യത ഉള്ളയാളെ സ്ഥാനാര്‍ഥിയാക്കുമെന്നും ജില്ലാ പ്രസിഡന്‍റ് മീഡിയവണിനോട് പറഞ്ഞു.

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിജയം ബി.ജെ.പിയുടെ വളരെ കാലമായുള്ള സ്വപ്നമാണെന്നും ഇത്തവണ എന്തായാലും വിജയിക്കുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. എന്നാല്‍ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 11000 വോട്ടുകളുടെ ഭൂരിപക്ഷമാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ നേടിയത്. ഇത് ബിജെപിയെ അലട്ടുന്നുണ്ട്.

കൂടാതെ കെ സുരേന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞതിനാല്‍ പകരം ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടതും ബി.ജെ.പിയെ സംബന്ധിച്ച് നിര്‍ണായകമാണ്.