LiveTV

Live

Kerala

ബ്രോഡ് വേയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുന്നതിന് സാവകാശം തേടി വ്യാപാരികള്‍

രേഖകൾ പരിശോധിച്ച് അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്

ബ്രോഡ് വേയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുന്നതിന് സാവകാശം തേടി വ്യാപാരികള്‍

തീപിടിത്തമുണ്ടായ കൊച്ചി ബ്രോഡ് വേയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടി തുടരുന്നു. കൊച്ചി കോര്‍പറേഷന്‍റെ നേതൃത്വത്തിലാണ് അനധികൃത നിര്‍മാണങ്ങള്‍ നീക്കുന്നത്. അതിനിടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് സാവകാശം നല്‍കണമെന്ന് വ്യാപാരികള്‍ അധികൃതരെ അറിയിച്ചു. ബ്രോഡ് വേയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് അനധികൃത നിർമാണത്തിനും വ്യാപാരത്തിനുമെതിരായ നടപടി കോർപ്പറേഷൻ ശക്തമാക്കിയത്. മേയർ സൗമിനി ജെയിന്‍റെ നേതൃത്വത്തിലായിരുന്നു ആദ്യ ദിവസം നടപടി ആരംഭിച്ചത്. ഫുട്പാത്തിലേക്ക് കയറ്റിയുള്ള നിർമാണങ്ങളും വ്യാപാരവും പൂർണമായി നീക്കം ചെയ്തിരുന്നു.

രേഖകൾ പരിശോധിച്ച് അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് തങ്ങള്‍ക്ക് സാവകാശം നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നതടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മേയര്‍ വ്യക്തമാക്കിയിരുന്നു. ബ്രോഡ് വേയിലെ അനധികൃത പാർക്കിങ് അവസാനിപ്പിക്കാനുള്ള നടപടികളും ഉടൻ സ്വീകരിക്കും.